13 April 2024 10:05 AM GMT
ദുബൈയ്ക്ക് രാത്രി 8.50 ന് പുറപ്പെടേണ്ട വിമാനം പുനെയില്‍ നിന്ന് പുറപ്പെട്ടത് പുലര്‍ച്ചെ 5 ന്
MyFin Desk
Summary
- ഏപ്രില്‍ 10-ബുധനാഴ്ചയാണ് സംഭവം
- വിമാന സര്‍വീസ് വൈകിയതിനെ തുടര്‍ന്നു യാത്രക്കാര്‍ക്ക് ആവശ്യമായ ലഘുഭക്ഷണം ലഭ്യമാക്കി
- സര്‍വീസ് അപ്രതീക്ഷിതമായി വൈകുമ്പോള്‍, യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ഈ സംഭവത്തിലൂടെ തുറന്നുകാണിക്കുന്നത്
സ്‌പൈസ് ജെറ്റിന്റെ പുനെ-ദുബൈ ഫ്‌ളൈറ്റ് സര്‍വീസ് (എസ്ജി-51) സാങ്കേതിക തകരാര്‍ മൂലം എട്ട് മണിക്കൂറോളം വൈകി. വിമാനത്തില്‍ യാത്രക്കാരായിരുന്ന 100-ഓളം പേര്‍ക്ക് ഇത് വലിയ തോതില്‍ അസൗകര്യമുണ്ടാക്കുകയും ചെയ്തു.
ഏപ്രില്‍ 10-ബുധനാഴ്ചയാണ് സംഭവം. രാത്രി 8.50 ന് പുനെയില്‍ നിന്നും പുറപ്പെട്ട് രാത്രി 10.55 ന് ദുബൈയിലെത്തിച്ചേരേണ്ട വിമാനം പക്ഷേ, പിറ്റേ ദിവസം (ഏപ്രില്‍ 11) രാവിലെ 5-നാണ് പുനെയില്‍ നിന്നും പുറപ്പെട്ടത്.
സാങ്കേതിക തകരാര്‍ കാരണമാണ് വിമാന സര്‍വീസ് വൈകിയതെന്നാണു സ്‌പൈസ് ജെറ്റിന്റെ വക്താവ് അറിയിച്ചത്.
വിമാന സര്‍വീസ് വൈകിയതിനെ തുടര്‍ന്നു യാത്രക്കാര്‍ക്ക് ആവശ്യമായ ലഘുഭക്ഷണം ലഭ്യമാക്കിയതായും വക്താവ് പറഞ്ഞു.
ചില യാത്രക്കാര്‍ പ്രത്യേകിച്ച് ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തവര്‍ വിമാന സര്‍വീസ് വൈകിയതിനെ തുടര്‍ന്ന് ടിക്കറ്റ് റദ്ദാക്കി മുംബൈ വഴി ദുബൈയിലേക്ക് പോകാനും തീരുമാനിക്കുകയുണ്ടായി.
വിമാന സര്‍വീസ് അപ്രതീക്ഷിതമായി വൈകുമ്പോള്‍, യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ഈ സംഭവത്തിലൂടെ തുറന്നുകാണിക്കുന്നത്.