10 Jan 2024 7:04 AM GMT
Summary
- വാര്‍ഷിക പൊതുയോഗത്തില്‍ 2250 കോടി രൂപ സമാഹരിക്കുന്നതിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഓഹരി ഉടമകളില്‍ നിന്ന് അനുമതി തേടുമെന്നാണ് റിപ്പോര്‍ട്ട്
- സ്‌പൈസ് ജെറ്റ് ഓഹരികള്‍ അഞ്ച് ശതമാനത്തിനു മുകളിലേക്കു കുതിച്ചുയര്‍ന്നു
- ഇന്നലെ ബിഎസ്ഇയില്‍ സ്‌പൈസ് ജെറ്റ് ഓഹരി ക്ലോസ് ചെയ്തത് 62.20 രൂപയിലായിരുന്നു
ഇന്ന് (ജനുവരി 10) വൈകുന്നേരം 3.30 ന് വാര്‍ഷിക പൊതുയോഗം നടക്കുന്നതിനു മുന്നോടിയായി സ്‌പൈസ് ജെറ്റ് ഓഹരികള്‍ അഞ്ച് ശതമാനത്തിനു മുകളിലേക്കു കുതിച്ചുയര്‍ന്നു.
ഇന്നലെ (ജനുവരി 9) ബിഎസ്ഇയില്‍ സ്‌പൈസ് ജെറ്റ് ഓഹരി ക്ലോസ് ചെയ്തത് 62.20 രൂപയിലായിരുന്നു. എന്നാല്‍ ഇന്ന് ഓഹരി 5.47 ശതമാനം ഉയര്‍ന്ന് 65.60 രൂപയിലെത്തി.
കഴിഞ്ഞ രണ്ട് ദിവസമായി ഓഹരി മുന്നേറുന്നുണ്ട്.
ഇന്ന് വാര്‍ഷിക പൊതുയോഗത്തില്‍ 2250 കോടി രൂപ സമാഹരിക്കുന്നതിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഓഹരി ഉടമകളില്‍ നിന്ന് അനുമതി തേടുമെന്നാണ് റിപ്പോര്‍ട്ട്.