25 Feb 2023 11:33 AM GMT
Summary
പ്രവർത്തന വരുമാനം 2,317 കോടി രൂപ
നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ സ്‌പൈസ് ജെറ്റ് ലിമിറ്റഡിന്റെ കൺസോളിഡേറ്റഡ് അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 161 ശതമാനം വർധിച്ച് 110 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42 കോടി രൂപയായി.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2 ശതമാനം വർധിച്ച് 2,317 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 2,267 കോടി രൂപയായിരുന്നു.
2022 ലെ ഓരോ മാസത്തിലും ലോഡ് ഫാക്ടർ വർധിപ്പിക്കുന്നതിന് ശ്രദ്ധിച്ചുവെന്നും പാസ്സഞ്ചർ, കാർഗോ ബിസിനസുകളിലെ മുന്നേറ്റമാണ് ഈ പാദത്തിലെ ലാഭം വർധിക്കുന്നതിന് കാരണമെന്നും സ്‌പൈസ് ജെറ്റിന്റെ മാനേജിങ് ഡയറക്ടർ അജയ് സിങ് പറഞ്ഞു.
രൂപയുടെ മൂല്യ തകർച്ചയും, വർധിച്ച ഇന്ധന വിലയും പ്രതിസന്ധികളായിരുന്നുവെങ്കിലും കുതിച്ചുയരുന്ന വിമാന യാത്രകളുടെ എണ്ണം ചെലവ് കുറക്കുന്നതിന് സഹായിച്ചു. ഈ പാദത്തിൽ ഇന്ധനത്തിനായുള്ള കമ്പനിയുടെ പ്രവർത്തന ചെലവ് 48 ശതമാനമായിരുന്നു.
മറ്റെല്ലാ എയർ ലൈനുകളിലും വച്ച് ഏറ്റവുമധികം ഉയർന്ന പാസ്സഞ്ചർ ലോഡ് ഫാക്ടർ സ്‌പൈസ് ജെറ്റിനായിരുന്നു. ഈ പാദത്തിൽ കമ്പനിയുടെ അഭ്യന്തര ലോഡ് ഫാക്ടർ 91 ശതമാനമായി.
ഈ പാദത്തിൽ കമ്പനി 15 പുതിയ റൂട്ടുകളിൽ സേവനമാരംഭിക്കുകയും ആരംഭിക്കുകയും 254 ചാർട്ടർ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കുകയും ചെയ്തു.
കമ്പനിയുടെ യീൽഡ് 21 ശതമാനമായി. യാത്രക്കാരിൽ നിന്നും ലഭിച്ച വരുമാനം 33 ശതമാനം വർധിച്ചപ്പോൾ മറ്റു അനുബന്ധ വരുമാനം 1 ശതമാനം മാത്രമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.
കമ്പനിയുടെ കാർഗോ അനുബന്ധ കമ്പനിയായ സ്‌പൈസ് എക്സ്പ്രസ്സിന്റെ അറ്റാദായം 12 കോടി രൂപയായി. വരുമാനം 120 കോടി രൂപയായി.