12 Oct 2023 11:32 AM GMT
Summary
- ഹൈദരാബാദ് സര്‍വീസ് ആരംഭിച്ചതിന്റെ 29 വാര്‍ഷികത്തോടനുബന്ധിച്ചാണ് തീരുമാനം
- സര്‍വീസുകളുടെ എണ്ണം 12ആയി വര്‍ധിപ്പിക്കും
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് (എസ്‌ഐഎ )ഹൈദരാബാദിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 12 ആയി വർധിപ്പിക്കും. നിലവില്‍ ഏഴുസര്‍വീസ് ആണ് എയര്‍ലൈന്‍സ് നടത്തുന്നത്
ഈ നഗരത്തിലേക്കുള്ള പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് സർവീസ് വർധിപ്പിക്കുവാന്‍ കമ്പനി തീരുമാനിച്ചിട്ടുള്ളത്. 2003 ഒക്ടോബര്‍ 29-ന് ആണ് ഹൈദരാബാദിലേക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നത്. ഈ അവസരത്തില്‍, 2023 ഒക്ടോബര്‍ 29 മുതല്‍, നഗരത്തില്‍ നിന്നുള്ള സേവനങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് എസ്‌ഐഎ പ്രഖ്യാപിച്ചു.
ഹൈദരാബാദില്‍ നിന്ന് സിംഗപ്പൂരിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഇത് കൂടുതല്‍ കണക്റ്റിവിറ്റി അവസരം നല്‍കും. 154 സീറ്റുകളുള്ള എസ്ഐഎയുടെ ബോയിംഗ് 737-8 ആണ് ഇതിനായി ഉപയോഗിക്കുക.
340 സീറ്റുകളുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ350 ആണ് പ്രതിദിന രാത്രി സര്‍വീസുകള്‍ നടത്തുന്നത്. തല്‍ഫലമായി ഹൈദരാബാദില്‍ എസ്‌ഐഎയുടെ മുഴുവന്‍ സേവനവും ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു.
നഗരത്തിലേക്കുള്ള തങ്ങളുടെ പ്രതിവാര പ്രവര്‍ത്തനങ്ങളില്‍ വര്‍ധനവ് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇന്ത്യ ജനറല്‍ മാനേജര്‍ സൈ യെന്‍ ചെന്‍ പറഞ്ഞു. ഈ നാഴികക്കല്ല് പ്രാദേശിക വിപണിയോടുള്ള കമ്പനിയുടെ സമര്‍പ്പണത്തെ വീണ്ടും ഊട്ടിയുറപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദ്-സിംഗപ്പൂര്‍ റൂട്ടിലെ എ350 ഓപ്പറേഷനുകളുടെ വര്‍ധനവ് എസ്ഐഎ കാര്‍ഗോയ്ക്ക് വിശാലമായ അവസരങ്ങള്‍ നല്‍കുന്നു. കൂടുതല്‍ ചരക്കുകള്‍ വഹിക്കാന്‍ ഈ വിമാനങ്ങള്‍ക്കു കഴിയും.
2023 ഒക്ടോബര്‍ 29 മുതല്‍ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്കും പുറത്തേക്കും എസ്‌ഐഎ ആഴ്ചയില്‍ 96 സര്‍വീസുകള്‍ നടത്തും. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡെല്‍ഹി, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, മുംബൈ എന്നിവയാണ് ഈ നഗരങ്ങള്‍. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ചെലവുകുറഞ്ഞ സര്‍വീസുകള്‍ നടത്തുന്ന സ്‌കൂട്ട് ആഴ്ചയില്‍ ആറ്ഇന്ത്യന്‍ നഗരങ്ങളിലേക്കും പുറത്തേക്കും 44 സര്‍വീസുകള്‍ നടത്തുകയും ചെയ്യും. അമൃത് സര്‍, ചെന്നൈ, കോയമ്പത്തൂര്‍, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം എന്നീ നഗരങ്ങളിലേക്കാണ് സ്‌കൂട്ട് സര്‍വീസ് നടത്തുക.