image

24 Jun 2024 11:16 AM GMT

Aviation

നിര്‍മ്മാണത്തില്‍ കാലതാമസം; നോയിഡ എയര്‍പോര്‍ട്ട് വൈകുന്നു

MyFin Desk

First flight from Noida airport next April
X

Summary

  • എയര്‍പോര്‍ട്ടിന്റെ ആദ്യഘട്ട നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്
  • ആദ്യഘട്ടത്തില്‍ 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി എയര്‍പോര്‍ട്ടിന് ഉണ്ടാകും
  • നാല് ഘട്ടങ്ങളിലായി 5,000 ഹെക്ടര്‍ സ്ഥലത്താണ് വിമാനത്താവളം വികസിപ്പിക്കുന്നത്


നിര്‍മ്മാണത്തില്‍ കാലതാമസം കാരണം നോയിഡ എയര്‍പോര്‍ട്ട് ഉദ്ഘാടനം വൈകുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന പദ്ധതി ഇപ്പോള്‍ അടുത്ത ഏപ്രില്‍ മാസത്തിലേക്ക് നീളും എന്നാണ് അറിയിച്ചിരിക്കുന്നത്.അന്താരാഷ്ട്ര വിമാനത്താവളം 2025 ഏപ്രിലോടെ അതിന്റെ ഫ്‌ലൈറ്റ് സര്‍വീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡെല്‍ഹിയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ജെവാര്‍ ഏരിയയിലാണ് വിമാനത്താവളം. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ''നിലവിലെ നിര്‍മ്മാണ നില കണക്കിലെടുത്ത്, 2025 ഏപ്രില്‍ അവസാനത്തോടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' വിമാനത്താവള അധികൃതര്‍ അറിയിച്ചു.

നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഫ്‌ളൈറ്റ് കണക്ഷനുകള്‍ക്കായി നിരവധി എയര്‍ലൈനുകളുമായി കരാറില്‍ ഒപ്പുവെച്ചതായി പ്രസ്താവനയില്‍ പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് വിമാനത്താവളം വ്യക്തമാക്കി.

'നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ നിര്‍മ്മാണ-വികസന പ്രവര്‍ത്തനങ്ങള്‍ ഒരു പുരോഗമന ഘട്ടത്തിലാണ്, പ്രവര്‍ത്തന സന്നദ്ധതയിലേക്കുള്ള പാതയില്‍ സുപ്രധാന നാഴികക്കല്ലുകള്‍ പിന്നിടുകയാണ്. ഇത് വലുതും സങ്കീര്‍ണ്ണവുമായ ഒരു പദ്ധതിയാണ്, അടുത്ത ഏതാനും ആഴ്ചകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണ്,' അധികൃതര്‍ പറഞ്ഞു.

റണ്‍വേ, പാസഞ്ചര്‍ ടെര്‍മിനല്‍, കണ്‍ട്രോള്‍ ടവര്‍ എന്നിവയുടെ ജോലികള്‍ വളരെ പുരോഗമിച്ചുവെന്നും അടുത്തിടെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, വാണിജ്യ മേഖലകളുടെ പ്രവര്‍ത്തനം, പ്രധാന അറ്റകുറ്റപ്പണി കരാറുകള്‍ എന്നിവയ്ക്കുള്ള ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

യുപി സര്‍ക്കാരിന്റെ മെഗാ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറും. നാല് ഘട്ടങ്ങളിലായി 5,000 ഹെക്ടര്‍ സ്ഥലത്താണ് വിമാനത്താവളം വികസിപ്പിക്കുന്നത്.

നിലവില്‍ വിമാനത്താവളത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ വിമാനത്താവളത്തിന് ഒരു റണ്‍വേയും ടെര്‍മിനല്‍ കെട്ടിടവും പ്രതിവര്‍ഷം 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകുമെന്ന് പ്രോജക്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.