image

10 Dec 2022 7:15 AM

Kerala

കണ്ണൂര്‍-ജിദ്ദ സെക്ടറില്‍ പുതിയ വിമാന സര്‍വിസ് കൂടി

MyFin Bureau

കണ്ണൂര്‍-ജിദ്ദ സെക്ടറില്‍ പുതിയ വിമാന സര്‍വിസ് കൂടി
X

Summary

  • ഉംറ തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ചാണ് ജനുവരി നാലു മുതല്‍ ബുധനാഴ്ചകളില്‍ ഒരു സര്‍വിസ് കൂടി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് പ്രഖ്യാപിച്ചത്.


കണ്ണൂര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍-ജിദ്ദ സെക്ടറില്‍ ഒരു വിമാന സര്‍വിസ് കൂടി പ്രഖ്യാപിച്ചു. നിലവില്‍ ഞായറാഴ്ചകളില്‍ ഒരു സര്‍വിസാണ് കണ്ണൂര്‍-ജിദ്ദ സെക്ടറിലുള്ളത്. ഉംറ തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ചാണ് ജനുവരി നാലു മുതല്‍ ബുധനാഴ്ചകളില്‍ ഒരു സര്‍വിസ് കൂടി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് പ്രഖ്യാപിച്ചത്.

ഇതിന്റെ ബുക്കിംഗ് ആരംഭിച്ചു. ജിദ്ദയില്‍ നിന്നു പ്രാദേശിക സമയം രാവിലെ ആറിന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 2.15ന് കണ്ണൂരിലെത്തും. വൈകുന്നേരം 3.40ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ട് സഊദി സമയം രാത്രി 7.40ന് ജിദ്ദയില്‍ എത്തിച്ചേരും.