19 March 2024 7:15 AM GMT
Summary
- ഇന്ത്യ-തായ് ടൂറിസത്തിന് പ്രയോജനം
- കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിന് സീറ്റുകളില്‍ വര്‍ധന
- വിസ ഇളവുകള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യ
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ട് ഇന്ത്യന്‍ എയര്‍ലൈനുകള്‍. രാജ്യങ്ങള്‍ വിസ നിയമങ്ങള്‍ ലഘൂകരിക്കുകയും ഇന്ത്യയുമായി പുതിയ എയര്‍ സര്‍വീസ് കരാറുകളില്‍ ഒപ്പു വയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. ടൂറിസം മേഖലയിലും ഈ സഹകരണം ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ തായലന്‍ഡ് ഇന്ത്യന്‍ സഞ്ചാരികളുടെ ഗുഡ് ലിസ്റ്റിലിടം നേടിയിട്ടുള്ളതിനാല്‍ വ്യോമയാന മേഖലയിലെ ഈ കരാര്‍ ഏറെ പ്രയോജനകരണയാരിക്കും.
സമ്മര്‍ ട്രാവല്‍ സീസണ്‍ ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് ഇന്ത്യയും തായ്‌ലന്‍ഡും കഴിഞ്ഞ വാരത്തില്‍ പുതിയ കരാറിന് രൂപം നല്‍കിയിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങള്‍ക്കും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുന്നതാണ്. സീറ്റിന്റെ എണ്ണത്തിലും വര്‍ധനയുണ്ട്. 14,000 ത്തോളം സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഏതാണ്ട് 43 ശതമാനം വര്‍ധന. 7,000 വീതം രണ്ട് ഘട്ടങ്ങളിലായാണ് സീറ്റ് വര്‍ധന നടപ്പിലാക്കുക. മാത്രമല്ല നിലവിലെ കരാരുകലില്‍ 80 ശതമാനവും വിനിയോഗിച്ചാല്‍ മാത്രമായിരിക്കും വിപുലീകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
പാപ്പരത്തം നേരിടുന്നതിന് മുന്‍പ് ഗോ ഫസ്റ്റ് സര്ഡവീസിന് പറക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിസ വ്യവസ്ഥയില്‍ രാജ്യങ്ങള്‍ ഇളവ് വരുത്തിയതിന് ശേഷം തായ്ലന്‍ഡ്, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാന ഗതാഗതം ക്രമാതീതമായി വര്‍ധിക്കുകയാണ്.
നിലവില്‍ ഇന്ത്യന്‍ എയര്‍ലൈനിന് 32,000 സീറ്റുകളാണുള്ളത്. തായ് എയര്‍ലൈനിന് 29,500 സീറ്റുകള്‍ പ്രതിവാരാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനാകും. മാത്രമല്ല ഇന്ത്യന്‍ യാത്രികര്‍ക്ക് ആശ്വാസകരമായ മറ്റൊരു വാര്‍ത്ത തായ്ലന്‍ഡിലെ ഉഡോണ്‍ താനി, സൂറത്ത് താനി, ഹത് യായ്, ചിയാങ് റായ് എന്നീ നാല് പുതിയ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്താനുള്ള അവകാശവും ഇന്ത്യന്‍ എയര്‍ലൈന്‍സിന് ലഭിച്ചിട്ടുണ്ട് എന്നതാണ്.
കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ നിരക്ക് കുറയുന്നതിലേക്ക് നയിക്കും. നിലവില്‍ ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് 10 തായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസുണ്ട്. മാത്രമല്ല 2023 നവംബര്‍ 10 മുതല്‍ ഈ വര്‍ഷം മേയ് വരെ 30 ദിവസം തായ്‌ലന്‍ഡില്‍ തങ്ങുന്നതിനുള്ള ഇന്ത്യന്‍ യാത്രികര്‍ക്ക് വിസ ഇളവ് നല്‍കുന്നുണ്ട്. ഇത് ചിലപ്പോള്‍ നീട്ടാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.