image

11 March 2024 12:22 PM GMT

Aviation

നഷ്ടം കുറഞ്ഞുവരുന്നു; പ്രതീക്ഷയോടെ എയര്‍ലൈന്‍ മേഖല

MyFin Desk

നഷ്ടം കുറഞ്ഞുവരുന്നു; പ്രതീക്ഷയോടെ എയര്‍ലൈന്‍ മേഖല
X

Summary

  • ആഭ്യന്തര, അന്തര്‍ദേശീയ വിമാന യാത്രക്കാരില്‍ തുടര്‍ച്ചയായ വര്‍ധന
  • 2022 സാമ്പത്തിക വര്‍ഷത്തില്‍ 217 ബില്യണ്‍ രൂപയുടെ അറ്റനഷ്ടം
  • എഞ്ചിനുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ 300 ദിവസത്തില്‍ കൂടുതല്‍ സമയമെടുത്തേക്കും



യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനയും താങ്ങാവുന്ന യാത്രാനിരക്കുകളും എയര്‍ലൈനുകള്‍ക്ക് നേട്ടമെന്ന് റിപ്പോര്‍ട്ട്. നിലവിലെ നേട്ടം വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷങ്ങളിലും തുടരുമെന്നാണ് വിലയിരുത്തല്‍. 3000 മുതല്‍ 400 രൂപ വരെയായി ഏറ്റ നഷ്ടം ചുരുങ്ങുമെന്നും റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ പറയുന്നു.

ഐസിആര്‍എയുടെ റിപ്പോര്‍ട്ടില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ഫെബ്രുവരിയില്‍ ഏകദേശം 127.5 ലക്ഷമാണ്. വിതരണ ശൃംഖലയിലെ വെല്ലുവിളികളും പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എഞ്ചിനുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഏവിയേഷന്‍ മേഖല നേരിടുന്നു. 70 ലധികം ഇന്‍ഡിഗോ വിമാനങ്ങളാണ് എഞ്ചിന്‍ തകരാറുകള്‍ മൂലം ഇറക്കിയത്.

മാര്‍ച്ച് അവസാനത്തോടെ ഇന്ത്യന്‍ എയര്‍ലൈനുകളുടെ 26 ശതമാനം വിമാനങ്ങള്‍ എഞ്ചിന്‍ തകരാറുമൂലം പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് കണക്കാക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 170-175 ബില്യണ്‍ രൂപയുടെ അറ്റ നഷ്ടമാണ് എയര്‍ലൈന്‍സ്് വ്യവസായം റിപ്പോര്‍ട്ട് ചെയ്തത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും പ്രധാന കാരണമാണ്.