image

10 Dec 2024 12:17 PM GMT

Aviation

സര്‍വീസുകള്‍ കൂടുതല്‍ വിപുലമാക്കാന്‍ എയര്‍ഇന്ത്യ

MyFin Desk

air india to further expand services
X

Summary

  • നൂറ് എയര്‍ബസ് വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കി എയര്‍ഇന്ത്യ
  • കഴിഞ്ഞ വര്‍ഷം നല്‍കിയ ഓര്‍ഡറുകള്‍ക്ക് പുറമേയാണിത്
  • എ 350 വിഭാഗത്തിലെ പത്തെണ്ണവും 90 എ 320 വിമാനങ്ങളുമാണ് വാങ്ങുന്നത്


സര്‍വീസുകള്‍ കൂടുതല്‍ വിപുലമാക്കാനും ഉപയോക്താക്കള്‍ക്ക് മികച്ച യാത്രാനുഭവം നല്‍കാനും ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി പുതിയ നൂറ് എയര്‍ബസ് വിമാനങ്ങള്‍ക്ക് കൂടി എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കി.

കഴിഞ്ഞ വര്‍ഷം ഓര്‍ഡര്‍ ചെയ്ത 470 എയര്‍ബസ്, ബോയിങ് വിമാനങ്ങള്‍ക്ക് പുറമെയാണ് വീണ്ടും നൂറ് വിമാനങ്ങള്‍ കൂടി എയര്‍ ഇന്ത്യ വാങ്ങുന്നത്. വൈഡ് ബോഡി വിമാനമായ എ 350 പത്തെണ്ണവും നാരോ ബോഡി വിമാനങ്ങളായ എ 320 വിഭാഗത്തില്‍ പെട്ട 90 വിമാനങ്ങളുമാണ് പുതുതായി വാങ്ങുക. എ321 നിയോയും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതോടെ എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത ആകെ എയര്‍ബസ് വിമാനങ്ങളുടെ എണ്ണം 350 ആയി. ഇതില്‍ ആറ് എ350 വിമാനങ്ങളാണ് ഇതുവരെ എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത്. ബോയിങിന്റെ 220 വൈഡ് ബോഡി, നാരോ ബോഡി വിമാനങ്ങളും കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തിരുന്നു. ഇതില്‍ 185 വിമാനങ്ങള്‍ കൂടി ഇനി കിട്ടാനുണ്ട്.

റോള്‍സ് റോയ്‌സ് എക്‌സ്.ഡബ്ല്യു.ബി. എഞ്ചിനുകള്‍ കരുത്തേകുന്ന എയര്‍ബസ് എ350 വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് എയര്‍ ഇന്ത്യ. സുഖകരമായ ദീര്‍ഘദൂര-അന്താരാഷ്ട്ര യാത്രകള്‍ പ്രദാനം ചെയ്യാന്‍ എ350 വിമാനങ്ങള്‍ക്ക് കഴിയും. എ320 വിമാനങ്ങള്‍ പ്രധാനമായും ആഭ്യന്തര-ഹ്രസ്വദൂര സര്‍വീസുകള്‍ക്കാണ് ഉപയോഗിക്കുന്നത്.