image

1 March 2024 11:23 AM GMT

Aviation

ജെറ്റ് ഇന്ധന ഉപയോഗം അതിവേഗം മുന്നോട്ട്

MyFin Desk

fuel consumption is soaring not only on the road but also in the air
X

Summary

  • ഡീസല്‍ വില്‍പ്പന 2022 മധ്യത്തോടെ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലെത്തി.
  • പ്രതിമാസ ജെറ്റ് ഇന്ധന വില്‍പ്പനയില്‍ 3.5 ശതമാനം വര്‍ധന
  • ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനമാണ് ഡീസല്‍


രാജ്യത്ത് വിമാനയാത്രകളില്‍ വര്‍ധനയുണ്ടായതോടെ ജെറ്റ് ഇന്ധന ആവശ്യകതയും ഉയര്‍ന്നു. എടുത്തുപറയേണ്ട കാര്യം കൊവിഡിന് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലയിലാണ് നിലവിലെ കണക്കുകളെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് ഇന്ധന ചില്ലറ വ്യാപാരികളുടെ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ 7.1 ശതമാനം 6,32,600 ടണ്ണായി കുതിച്ചുയര്‍ന്നു.

2022 ഫെബ്രുവരിയിലെ കൊവിഡ് ഉപഭോഗത്തേക്കാള്‍ 55.2 ശതമാനം കൂടുതലാണിത്. പ്രതിമാസ ജെറ്റ് ഇന്ധന വില്‍പ്പനയില്‍ 3.5 ശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 മാര്‍ച്ചില്‍ ഇന്ത്യ ലോക്ഡൗണിലേക്ക് കടക്കുമ്പോള്‍ രാജ്യത്തെ ഇന്ധന വില്‍പ്പന 60 ശതമാനം ഇടിഞ്ഞിരുന്നു. 2021 അവസാനത്തോടെ കോവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയപ്പോള്‍ പെട്രോള്‍ ഉപയോഗം എത്തിയപ്പോള്‍ ഡീസല്‍ വില്‍പ്പന 2022 മധ്യത്തോടെ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലെത്തി.

ഇന്ധന വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന മൂന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ പെട്രോള്‍ വില്‍പ്പന ഫെബ്രുവരിയില്‍ 7.2 ശതമാനം ഉയര്‍ന്ന് 2.75 ദശലക്ഷം ടണ്ണായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡീസല്‍ ഡിമാന്‍ഡ് 0.4 ശതമാനം വര്‍ധിച്ച് 6.55 ദശലക്ഷം ടണ്ണായി.

ജനുവരിയിലെ 2.59 ദശലക്ഷം ടണ്‍ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ പെട്രോള്‍ വില്‍പ്പന 6.2 ശതമാനം കൂടുതലാണ്. ജനുവരിയിലെ 6.11 ദശലക്ഷം ടണ്ണില്‍ നിന്ന് ഡീസല്‍ ഡിമാന്‍ഡും പ്രതിമാസം 7.2 ശതമാനം വര്‍ധിച്ചു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനമാണ് ഡീസല്‍. മൊത്തം പെട്രോളിയം ഉല്‍പന്ന ഉപഭോഗത്തിന്റെ 40 ശതമാനം വരുമിത്. രാജ്യത്തെ മൊത്തം ഡീസല്‍ വില്‍പ്പനയുടെ 70 ശതമാനവും ഗതാഗത മേഖലയിലാണ്.

ഫെബ്രുവരിയിലെ പെട്രോള്‍ ഉപഭോഗം 2022-ലെ കൊവിഡ് ബാധിച്ച ഫെബ്രുവരിയിലേതിനേക്കാള്‍ 20 ശതമാനം കൂടുതലും 2020-ലെ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള ഫെബ്രുവരിയേക്കാള്‍ 29.3 ശതമാനം കൂടുതലുമാണ്. ഡീസല്‍ ഉപഭോഗം 2022 ഫെബ്രുവരിയില്‍ 13.6 ശതമാനവും 2020 ഫെബ്രുവരിയെ അപേക്ഷിച്ച് 7.4 ശതമാനവും വര്‍ധിച്ചു.

പാചക വാതക എല്‍പിജി വില്‍പ്പനയും ഫെബ്രുവരിയില്‍ 6.6 ശതമാനം ഉയര്‍ന്ന് 2.71 ദശലക്ഷം ടണ്ണിലെത്തി. എല്‍പിജി ഉപഭോഗം 2022 ഫെബ്രുവരിയിലേതിനേക്കാള്‍ 9.5 ശതമാനം കൂടുതലും 2020 ഫെബ്രുവരിക്ക് മുമ്പുള്ളതിനേക്കാള്‍ 25.9 ശതമാനം കൂടുതലുമാണ്. ജനുവരിയില്‍ എല്‍പിജി ഉപഭോഗം 2.67 ദശലക്ഷം ടണ്ണില്‍ നിന്ന് പ്രതിമാസം 1.4 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.