8 Nov 2023 6:37 AM GMT
Summary
- പിഡബ്ല്യു എന്‍ജിനുകളുള്ള 160 വിമാനങ്ങളാണ് ഇന്‍ഡിഗോ സര്‍വീസിലുള്ളത്
- ജുലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്‍ഡിഗോ 26.3 ദശലക്ഷം യാത്രക്കാരുമായിട്ടാണ് പറന്നത്
- ഇപ്പോള്‍ 40 പിഡബ്ല്യു വിമാനങ്ങള്‍ മൊത്തം നിലത്തിറക്കിയിട്ടുണ്ട്
അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി (പിഡബ്ല്യു) എന്‍ജിനുകളിലെ പ്രശ്‌നങ്ങള്‍ കാരണം നടപ്പു സാമ്പത്തിക വര്‍ഷത്തിലെ (2023-24) നാലാം പാദത്തില്‍ 30-ലധികം വിമാനങ്ങള്‍ ഇന്‍ഡിഗോ ഗ്രൗണ്ട് ചെയ്‌തേക്കുമന്ന് റിപ്പോര്‍ട്ട്. ഗ്രൗണ്ട് ചെയ്യുകയാണെങ്കില്‍ ഇന്‍ഡിഗോ നിലത്തിറക്കുന്ന മൊത്തം പിഡബ്ല്യു ജെറ്റുകള്‍ 80 എണ്ണമാകും.
ഇന്‍ഡിഗോ 334 വിമാനങ്ങളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതില്‍ ഇപ്പോള്‍ 40 പിഡബ്ല്യു വിമാനങ്ങള്‍ മൊത്തം നിലത്തിറക്കിയിട്ടുണ്ട്.ഗിയേര്‍ഡ് ടര്‍ബോ ഫാന്‍ (ജിടിഎഫ്) എന്‍ജിന്റെ പ്രശ്‌നങ്ങള്‍ കാരണമാണു 40 പിഡബ്ല്യു വിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തത്.
2023ലും, 2024-ന്റെ തുടക്കത്തിലുമായി സര്‍വീസില്‍ നിന്നും മൂന്നില്‍ രണ്ട് പിഡബ്ല്യു എന്‍ജിനും നീക്കം ചെയ്യാനാണ് ഇന്‍ഡിഗോ തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ പിഡബ്ല്യു എന്‍ജിനുകളുള്ള 160 വിമാനങ്ങളാണ് ഇന്‍ഡിഗോ സര്‍വീസിലുള്ളത്.
2023-24 ജുലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്‍ഡിഗോ 26.3 ദശലക്ഷം യാത്രക്കാരുമായിട്ടാണ് പറന്നത്. 33.4 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഇന്‍ഡിഗോ കൈവരിച്ചത്.