image

24 March 2023 9:16 AM GMT

Aviation

350 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്‍ഡിഗോ

MyFin Desk

indigo to buy 350 more planes
X

Summary

  • ഈ വര്‍ഷം എട്ടര കോടി യാത്രക്കാരാണ് ഇന്‍ഡിഗോയുടെ സേവനം ഉപയോഗിച്ചത്.


മുംബൈ: അടുത്ത സാമ്പത്തിക വര്‍ഷം 350 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ സര്‍വീസുകള്‍ ഉപയോഗിക്കുന്ന യാത്രകരുടെ എണ്ണം 10 കോടിയായി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം.

ഈ വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ 306 വിമാനങ്ങളിലായി 8.5 കോടി ആളുകള്‍ക്ക് കമ്പനി സേവനം നല്‍കിയത്. പുതിയതായി 15 രാജ്യങ്ങളിലേക്ക് കൂടി വിമാന സര്‍വീസ് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി.

മത്സരം കടുപ്പിച്ച് എയര്‍ ഇന്ത്യയും

840 വിമാനങ്ങള്‍ വാങ്ങുന്നതിന് എയര്‍ബസും ബോയിംഗുമായി കരാറായെന്ന് കഴിഞ്ഞ മാസം എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. 370 വിമാനങ്ങള്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിപ്പിലുണ്ട്. എയര്‍ബസില്‍ നിന്നും 250 എണ്ണം, ബോയിംഗില്‍ നിന്നും 220 എണ്ണം എന്ന കണക്കില്‍ ആകെ 470 വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയെന്നാണ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് വന്നത്.

എയര്‍ ഇന്ത്യയും ബോയിംഗും തമ്മിലുള്ള കരാര്‍ വഴി യുഎസില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാനക്കരാറാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ വിമാന ഓര്‍ഡറാണിത്. നീണ്ട 17 വര്‍ഷത്തിന് ശേഷമാണ് എയര്‍ ഇന്ത്യ വിമാന ഓര്‍ഡര്‍ നല്‍കുന്നത്.

വാങ്ങുന്നതില്‍ 40 എണ്ണം എ350 വിമാനങ്ങളാണ്. 16 മണിക്കൂറിലേറെ പറക്കുന്ന റൂട്ടിലാകും ഈ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഈ ട്വിന്‍ എന്‍ജിന്‍ ജെറ്റ് വിമാനം രണ്ടു വകഭേദങ്ങളിലാണ് വരുന്നത്.