image

14 Dec 2023 9:36 AM GMT

Aviation

എം ക്യാപില്‍ ആറാമന്‍ ഇന്‍ഡിഗോ

MyFin Desk

M Capil VI Indigo
X

Summary

  • യുണൈറ്റഡ് എയര്‍ലൈന്‍സിനെ മറികടന്നാണ് ഈ നേട്ടം ഇന്‍ഡിഗോ കരസ്ഥമാക്കിയത്
  • ഈ വര്‍ഷം ഇതുവരെയായി കമ്പനി 49 ശതമാനം റിട്ടേണ്‍ നല്‍കി
  • പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഡെല്‍റ്റ എയര്‍ലൈന്‍സാണ്


ആഗോളതലത്തില്‍ വിപണിമൂല്യത്തിന്റെ (എം ക്യാപ്) അടിസ്ഥാനത്തില്‍ 13.80 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍ ആറാം സ്ഥാനത്തെത്തി.

യുണൈറ്റഡ് എയര്‍ലൈന്‍സിനെ മറികടന്നാണ് ഈ നേട്ടം ഇന്‍ഡിഗോ കരസ്ഥമാക്കിയത്.

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഡെല്‍റ്റ എയര്‍ലൈന്‍സാണ്. 26.54 ബില്യന്‍ ഡോളറാണ് ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ മൂല്യം.

ഇന്‍ഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ 1.73 ശതമാനം ഉയര്‍ന്ന് 2,982.50 രൂപയിലെത്തിയതോടെയാണ് ഇന്‍ഡിഗോയുടെ എം ക്യാപ് ഉയര്‍ന്നത്. 2023 നവംബര്‍ 28 മുതല്‍ തുടര്‍ച്ചയായ 12 സെഷനിലും ഇന്റര്‍ഗ്ലോബിന്റെ ഓഹരി മുന്നേറി. അതിലൂടെ 16 ശതമാനം റിട്ടേണാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്.

ഈ വര്‍ഷം ഇതുവരെയായി കമ്പനി 49 ശതമാനം റിട്ടേണ്‍ നല്‍കി.

ലിസ്റ്റ് ചെയ്തതിനു ശേഷം ഇന്‍ഡിഗോയുടെ വിപണി മൂല്യം മൂന്നിരട്ടിയായിട്ടാണ് ഉയര്‍ന്നത്.

ഈ വര്‍ഷം മേയ് 3 മുതല്‍ ഗോ ഫസ്റ്റ് പ്രവര്‍ത്തനം നിലച്ചതിനു ശേഷം ഇന്‍ഡിഗോയുടെ വിപണി വിഹിതം വര്‍ധിച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായവും കൈവരിക്കുകയുണ്ടായി.