image

16 Aug 2023 9:05 AM GMT

Aviation

ഇൻഡിഗോയുടെ 3743 കോടിയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി ഗാംഗ്‌വാൾ കുടുംബം.

MyFin Desk

gangwal family sold shares of indigo
X

Summary

  • ഇതോടെ നിലവിലെ ഹോൾഡിങ് 25.72 ശതമാനമായി.
  • കഴിഞ്ഞ വർഷവും 4% ഓഹരികൾ വിറ്റുരിന്നു.
  • വരുന്ന 5 വർഷത്തിൽ ക്രമേണ ഓഹരി വലുപ്പം കുറയ്ക്കും.


ഇന്റർ ഗ്ലോബ് ഏവിയേഷന്റെ (ഇൻഡിഗോ) സഹസ്ഥാപകൻ രാകേഷ് ഗാംഗ്‌വാളിനും കുടുംബത്തിനും ഇൻഡിഗോയിൽ ഉണ്ടായിരുന്ന 29 .72 ശതമാനം ഓഹരികളിൽ 4 ശതമാനം വിൽപ്പനക്ക് . ബ്ലോക്ക് ഡീലിലൂടെ 2,400 രൂപ നിരക്കിൽ, 1.56 കോടി ഓഹരികൾ കൈമാറാനാണ് കുടുംബം ഉദ്ദേശിക്കുന്നത് . ഇതിലൂടെ ഗാംഗ്‌വാളിനും കുടുംബത്തിനും 3743 കോടിയാണ് ലഭിക്കുക. ഓഗസ്റ്റ് 14 -ലെ ക്ലോസിംഗ് വിലയേക്കാൾ 5 .8 ശതമാനം കുറവാണു ഗാംഗ്‌വാൾ കുടുംബത്തിന്റെ ഓഫർ പ്രൈസ്.

ഈ കൈമാറ്റം നടക്കുന്നതോടെ ഗാംഗ്‌വാൾ കുടംബത്തിന്റെ ഇൻഡിഗോയിലെ ഓഹരി പങ്കാളിത്തം 25.72 ശതമാനമായി കുറയും.

ഫെബ്രുവരിയിൽ, ഗാംഗ്‌വാൾ കുടുംബം ബ്ലോക്ക് ഡീലിലൂടെ 2,900 കോടി രൂപയ്ക്ക് 4 ശതമാനം ഓഹരികള്‍ വിറ്റിരിന്നു. ഇതോടെയാണ് ഹോൾഡിംഗ് നിലവിലെ 29.72 ശതമാനമായി മാറിയത്.

മോർഗൻ സ്റ്റാൻലി, ജെപി മോർഗൻ, ഗോൾഡ്മാൻ സാക്‌സ് എന്നിവരാണ് ഇടപാടിലെ ബാങ്കർമാർ. ബിഎസ്ഇ ഡാറ്റ പ്രകാരം ഇൻഡിഗോ പ്രൊമോട്ടർമാരുടെ മൊത്തം ഓഹരി 67.77 ശതമാനമാണ്

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഗാംഗ്‌വാൾ ഇൻഡിഗോ ബോർഡിൽ നിന്ന് രാജിവച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനിയിലെ തന്റെ ഓഹരികൾ ക്രമേണ കുറയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ഗാംഗ്‌വാൾ കുടുംബം ബ്ലോക്ക് ഡീലുകളിലൂടെ ഏകദേശം 2.8 ശതമാനം ഓഹരികൾ 2,000 കോടി രൂപയ്ക്ക് വിറ്റിരിന്നു, ഹോൾഡിംഗ്സ് 33.78 ശതമാനമായി കുറഞ്ഞു.

2022 ജൂണിൽ ഗാംഗ്‌വാൾ കുടുംബത്തിന് ഇൻഡിഗോയിൽ 36.61 ശതമാനം ഓഹരിയുണ്ടായിരുന്നു. മറ്റ് കോ-പ്രൊമോട്ടറായ രാഹുൽ ഭാട്ടിയയ്ക്കും അദ്ദേഹത്തിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും കഴിഞ്ഞ വർഷം ഇതേ സമയത്ത് 38.17 ശതമാനം ഓഹരികളായിരുന്നുണ്ടായിരുന്നത്.

ഇൻഡിഗോയുടെ ആദ്യ പാദത്തിൽ 3,090 കോടി രൂപ (414.98 ദശലക്ഷം ഡോളർ) അറ്റാദായവും 17,160 കോടി രൂപ (230 കോടി ഡോളർ) വരുമാനവുമുണ്ടായിരുന്നു. ജൂൺ പാദത്തിൽ എൻജിൻ സംബന്ധമായ ചെലവുകൾ, കരാർ ബാധ്യതകൾ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ചെലവുകൾ എന്നിവ കാരണം ചെലവ് വർധിചിരുന്നു, മുൻകാല ശമ്പളം വെട്ടിക്കുറച്ചത് പൂർണ്ണമായും പിൻവലിക്കുകയും വാർഷിക ഇന്ക്രീമെന്റുകൾ നൽകുകയും ചെയ്തിരുന്നു.