image

4 Feb 2023 5:08 AM GMT

Aviation

ഇൻഡിഗോയുടെ അറ്റാദായം 995 ശതമാനം വർധിച്ച് 1,422.6 കോടി രൂപയിൽ

PTI

ഇൻഡിഗോയുടെ അറ്റാദായം 995 ശതമാനം വർധിച്ച്  1,422.6 കോടി രൂപയിൽ
X

Summary

മൊത്ത വരുമാനം 15,410.2 കോടി രൂപ.


മുംബൈ:നടപ്പു സാമ്പത്തിക വർഷത്തിൽ ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ലാഭത്തിൽ 995 ശതമാനം വർധന. വിമാന യാത്രയുടെ ഡിമാൻഡിലെ വർധന മൂലം ഈ പാദത്തിൽ കമ്പനിയുടെ അറ്റാദായം 1,422.6 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ അറ്റാദായം 129.8 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 61 ശതമാനം വർധിച്ച് 9,294 കോടി രൂപയിൽ നിന്ന് 14,932 കോടി രൂപയായി.

മൊത്ത വരുമാനം മുൻവർഷം ഇതേ കാലയളവിലുണ്ടായിരുന്ന 9,480.1 കോടി രൂപയിൽ നിന്ന് 15,410.2 കോടി രൂപയായി.

ഇന്ധന വിലയിലുണ്ടായ വർധനവും, കറൻസിയിൽ ചാഞ്ചാട്ടവും കാരണം കഴിഞ്ഞ മൂന്നു പാദങ്ങളിലായി കമ്പനി സമ്മർദ്ദത്തിലായിരുന്നു. എന്നാൽ വിമാന യാത്രയുടെ ഡിമാൻഡ് ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ കോവിഡിന് മുൻപുള്ള നിലയിലേക്ക് എത്തിയതിനാൽ ഇന്ധന ചെലവുകളിലെ വെല്ലുവിളികൾ കുറയുന്നതിന് സഹായിച്ചു.

ഇൻഡിഗോയുടെ പാസഞ്ചർ ടിക്കറ്റിൽ നിന്നുള്ള വരുമാനം 63 ശതമാനം വർധിച്ച് 13,162 കോടി രൂപയപ്പോൾ, അനുബന്ധ വരുമാനം 25 ശതമാനം ഉയർന്ന് 1,422 കോടി രൂപയുമായി.