24 May 2024 1:34 PM GMT
Summary
- വർഷാവസാനത്തോടെ ബിസിനസ് ക്ലാസ് സേവനം രാജ്യത്തെ ഏറ്റവും തിരക്കേറിയ ബിസിനസ് റൂട്ടുകളിൽ ലഭ്യമാകും
- ഓഗസ്റ്റിൽ, ഇൻഡിഗോയുടെ വാർഷികത്തോടനുബന്ധിച്ച്, പുതിയ സേവനങ്ങളുടെ കൂടുതൽ വിവരങ്ങൾ, ആരംഭ തീയതി, റൂട്ടുകൾ എന്നിവ പ്രഖ്യാപിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസായ ഇൻഡിഗോ ഈ വർഷം അവസാനത്തോടെ ബിസിനസ് ക്ലാസ് സേവനം ആരംഭിക്കുന്നു. രാജ്യത്തെ തിരക്കേറിയ ബിസിനസ് റൂട്ടുകളിൽ "ടെയ്‌ലർ മെയ്ഡ്" ബിസിനസ് ക്ലാസ് സേവനം ആരംഭിക്കുന്നതായി ഇൻഡിഗോ പ്രഖ്യാപിച്ചു. 18 വർഷത്തെ പ്രവർത്തന പരിചയത്തിൽ ഇതുവരെ എക്കണോമി ക്ലാസ് മാത്രം നൽകിയിരുന്ന ഇൻഡിഗോയുടെ സേവനരീതിയിൽ ഇത് ഒരു വലിയ മാറ്റമായിരിക്കും കൊണ്ട് വരിക.
വർഷാവസാനത്തോടെ ഈ സേവനം രാജ്യത്തെ ഏറ്റവും തിരക്കേറിയ ബിസിനസ് റൂട്ടുകളിൽ ലഭ്യമാകും. ഓഗസ്റ്റിൽ, ഇൻഡിഗോയുടെ വാർഷികത്തോടനുബന്ധിച്ച്, ഈ പുതിയ സേവനങ്ങളുടെ കൂടുതൽ വിവരങ്ങൾ, ആരംഭ തീയതി, റൂട്ടുകൾ എന്നിവ പ്രഖ്യാപിക്കും, എന്ന് ഇൻഡിഗോ അറിയിച്ചു. കുറഞ്ഞ ചിലവിൽ യാത്ര നടത്തുന്ന ആഗോള കമ്പനികളിൽ മുൻപന്തിയിലുള്ള ഇൻഡിഗോ ഒരു ലോയൽറ്റി പരിപാടി ആരംഭിക്കാനും പദ്ധതിയിടുന്നു.
"ഇന്ത്യയുടെ ഉയർന്നുവരുന്ന സമ്പദ് വ്യവസ്ഥയെയും ഇന്ത്യൻ സമൂഹത്തിന്റെ മാറുന്ന ആഗ്രഹങ്ങളെയും കണക്കിലെടുത്ത്, ഇന്ത്യയിലെ പ്രീമിയം യാത്ര പുനർനിർവചിക്കാനുള്ള സമയമായിരിക്കുന്നു. ഇത് ജീവിതത്തിൽ ആദ്യമായി ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധി പേർക്ക് ഇഷ്ടപ്പെട്ട യാത്രാ ഓപ്ഷൻ സൃഷ്ടിക്കും,” ഇൻഡിഗോ കൂട്ടിച്ചേർത്തു.
കുറഞ്ഞ ചിലവിൽ യാത്ര നടത്തുന്ന (LCC) ആഗോള കമ്പനികളിൽ മുൻപന്തിയിലുള്ള ഇൻഡിഗോ ഒരു ലോയൽറ്റി പരിപാടി ആരംഭിക്കാനും പദ്ധതിയിടുന്നു. യാത്രക്കാർക്ക് അവരുടെ തുടർന്നുള്ള ബിസിനസ്സിന് യാത്രകൾക്ക് പ്രതിഫലം നൽകുന്നതിനായി എയർലൈൻ നടത്തുന്ന ഉപഭോക്തൃ ലോയൽറ്റി സ്കീമാണ് എയർലൈൻ ലോയൽറ്റി പ്രോഗ്രാം. വിമാന യാത്ര, ഹോട്ടൽ താമസങ്ങൾ, കാർ വാടകയ്‌ക്കെടുക്കൽ എന്നിവയ്‌ക്കും മറ്റും റിഡീം ചെയ്യാവുന്ന ലോയൽറ്റി പോയിൻ്റുകൾ ശേഖരിക്കാൻ ഈ പ്രോഗ്രാമുകൾ യാത്രക്കാരെ അനുവദിക്കുന്നു.