7 Nov 2023 7:31 AM GMT
Summary
- ബാലിയിലേക്കും മദീനയിലേക്കും പുതിയ സര്‍വീസുകള്‍
- എഞ്ചിന്‍ തകരാറുകള്‍ നിരവധി വിമാനങ്ങള്‍ നിര്‍ത്തലാക്കാന്‍ കാരണമായി
ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ബാലിയിലേക്കും മദീനയിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കും. സ്വന്തം നെറ്റ് വര്‍ക്ക് വിപുലീകരിച്ചും പ്രധാന ആഗോള എയര്‍ ലൈനുകളുമായി റൂട്ട് പങ്ക് വച്ചും ആഗോളതലത്തില്‍ പ്രവത്തനം വിപുലീകരിക്കുവാന്‍ ത്രിതല തന്ത്രത്തിനു രൂപം നല്കിയിട്ടുണ്ടെന്നും ഇന്‍ഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) പീറ്റര്‍ എല്‍ബേഴ്‌സ് അറിയിച്ചു.
ഇന്ത്യയില്‍നിന്നുള്ള എയര്‍ലൈന്‍ എന്ന സ്ഥാനം പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര തലത്തില്‍ മുന്നോട്ടു പോകുന്നതിലാണ്കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു. ഇന്ത്യയിലെ ഒന്നിലധികം നഗരങ്ങളില്‍ നിന്ന് 5-6 മണിക്കൂറിനുള്ളില്‍ എത്താവുന്ന സ്ഥലങ്ങളാണ് ഇന്‍ഡിഗോ ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യയില്‍ 60 ശതമാനത്തിലധികം വിപണി വിഹിതം ഇന്‍ഡിഗോ എയര്‍ലൈനുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 24 റൂട്ടുകളില്‍ ഇന്‍ഡിഗോ നെറ്റ് വര്‍ക്കിന്റെ ഭാഗമായി മറ്റ് എയർലൈനുകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള വളര്‍ച്ച 32 ശതമാനമാണ്. അന്താരാഷ്ട്ര റൂട്ടുകളില്‍ ഇന്‍ഡിഗോ ശ്രദ്ധ ചെലുത്തിയതോടെ ഈ സെഗ്മെന്റില്‍ 26 ശതമാനം മുന്നേറ്റമാണുണ്ടായിരിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഇത് 30 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് എല്‍ബേഴ്‌സ് പറഞ്ഞു.
. എയര്‍ബസ് എ 321എക്‌സ്എല്‍ആര്‍ വാങ്ങാനൊരുങ്ങുകയാണ് ഇന്‍ഡിഗോ. അതേസമയം ഇന്‍ഡഡിഗോയുടെ 134 വിമാനങ്ങളിലും ഘടിപ്പിച്ചിരിക്കുന്ന പ്രാറ്റ് ആന്‍ഡി വിറ്റ്‌നി (പി ആന്‍ഡ് ഡബ്ല്യു) എഞ്ചിനുകളുടെ പ്രശ്‌നങ്ങള്‍ വിപുലീകരണം പദ്ധതിയെ പ്രതികൂലമായി ബാധിച്ചേക്കാം. 2023 നും 2026 നും ഇടയില്‍ 600-700 എഞ്ചിനുകള്‍ മാറ്റേണ്ടിവരുമെന്നാണ് എഞ്ചിന്‍ നിര്‍മാതാക്കളായ അമേരിക്ക ആസ്ഥാനമായുള്ള ആര്‍ടിഎക്‌സ് വ്യക്തമാക്കിയിരിക്കുന്നത്. ഏതാണ്ട് 350 വിമാനങ്ങള്‍ പ്രവര്‍ത്തന രഹിതമാകാന്‍ ഇത് കാരണമാകും. ഇന്‍ഡിഗോയുടെ 45 വിമാനങ്ങള്‍ ഇതിനകം നിലത്തിറക്കിയിട്ടുണ്ട്, 2024 ആദ്യം മുതല്‍ ഇതിന്‍റെ പ്രത്യാഘാതം കമ്പനിക്ക്
എന്നാല്‍ 25 ശതമാനം വളര്‍ച്ചാ ലക്ഷ്യത്തില്‍ എയര്‍ലൈന്‍ ഉറച്ചു നില്‍ക്കുകയാണെന്ന് എല്‍ബര്‍സ് പറഞ്ഞു. പതിന്നാലു വിമാനങ്ങളുടെ പാട്ടക്കാലാവധി ഉയര്‍ത്തിയിട്ടുണ്ട്. ക്രൂ അംഗങ്ങളടക്കം 12 വിമാനങ്ങള്‍ സെക്കന്ററി മാര്‍ക്കറ്റില്‍ നിന്നും (വെറ്റ് ലീസിംഗ്) കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.