14 Feb 2024 9:25 AM GMT
Summary
- നാല് വിമാനങ്ങള്‍ക്കായാണ് കരാര്‍ പ്രകാരം സാമ്പത്തിക സഹായം
- ബിഒസി ഏവിയേഷന്റെ ദീര്‍ഘകാല ഇടപാടുകാരാണ് ഇന്‍ഡിഗോ
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ബിഒസി ഏവിയേഷനുമായി വിമാനങ്ങള്‍ വാങ്ങാനുള്ള സാമ്പത്തിക കരാറില്‍ ഇന്‍ഡിഗോ ഒപ്പുവെച്ചു. നാല് എയര്‍ബസ് എ 320 നിയോ വിമാനങ്ങള്‍ക്കായാണ് കരാര്‍ പ്രകാരം സാമ്പത്തിക സഹായം ലഭിക്കുക. ഈ കരാര്‍ വഴി ബിഒസി ഏവിയേഷനുമായുള്ള പങ്കാളിത്തം വിപുലീകരിച്ചതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്‍ഡിഗോ അറിയിച്ചു. കമ്പനിയുടെ വിപുലീകരണ പദ്ധതികളെ പിന്തുണയ്ക്കുന്നതിന് ഈ വിമാനങ്ങള്‍ സഹായകമാകുമെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. നാല് വിമാനങ്ങളും ഈവര്‍ഷം ഡെലിവറി ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
ഇന്‍ഡിഗോയുമായുള്ള മറ്റൊരു കരാറില്‍ എത്തുന്നതില്‍ ബിഒസി ഏവിയേഷനും സന്തോഷം രേഖപ്പെടുത്തി. ബിഒസി ഏവിയേഷന്റെ ദീര്‍ഘകാല ഉപഭോക്താവാണ് ഇന്‍ഡിഗോ.
ഇന്‍ഡിഗോയില്‍, ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത യാത്രാ അനുഭവങ്ങള്‍ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധരാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. വിപുലമായ 6ഇ നെറ്റ്വര്‍ക്കിലുടനീളം താങ്ങാനാവുന്നതും കൃത്യസമയത്ത് തടസ്സരഹിതവുമായ യാത്ര തുടരാന്‍ ഈ പങ്കാളിത്തം കമ്പനിയെ അനുവദിക്കുമെന്നും അവര്‍ പറയുന്നു.