image

14 March 2025 4:21 PM IST

Aviation

ഹോളി:വിമാന ബുക്കിംഗില്‍ വന്‍ വര്‍ധന

MyFin Desk

holi, huge increase in flight bookings
X

Summary

  • അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സ്ഥലം ദുബായ്
  • ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളില്‍ ഗോവ മുന്നില്‍


ഹോളി പ്രമാണിച്ച് വിമാന ബുക്കിംഗില്‍ 50% വര്‍ധന. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സ്ഥലങ്ങളുടെ പട്ടികയില്‍ മുന്നില്‍ ദുബായ്.

ഹോളിയും വാരാന്ത്യ അവധിയും ഒരുമിച്ചു വന്നതിനാല്‍ ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. വിമാന ബുക്കിംഗുകളിലും ഹോട്ടല്‍ താമസങ്ങളിലും ഈ വര്‍ധനവ് കാണപ്പെടുന്നു. സ്വദേശ യാത്രക്കാര്‍, വിനോദ യാത്രകള്‍, ആത്മീയ ടൂറിസം എന്നിവയാല്‍ ഹോളിക്ക് ഫ്ലൈറ്റ് ബുക്കിംഗുകളില്‍ വര്‍ഷം തോറും 45-50% വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി യാത്രാ പ്ലാറ്റ്‌ഫോമായ ഇക്‌സിഗോ റിപ്പോര്‍ട്ട് ചെയ്തു.

അബുദാബിയില്‍ ബുക്കിംഗുകളില്‍ 146% വാര്‍ഷിക വര്‍ധനവ് രേഖപ്പെടുത്തി, ബാങ്കോക്ക് (38%), സിംഗപ്പൂര്‍ (40%) എന്നിവ തൊട്ടുപിന്നിലുണ്ട്. അന്താരാഷ്ട്ര യാത്രയില്‍, വിയറ്റ്നാം, മലേഷ്യ, അസര്‍ബൈജാന്‍, ജോര്‍ജിയ എന്നിവയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സ്ഥലങ്ങളില്‍ ദുബായക്കുശേഷം ഫുക്കറ്റ്, ബാങ്കോക്ക്, സിംഗപ്പൂര്‍, ബാലി എന്നിവയാണ് കടന്നുവരുന്നത്. ഇന്ത്യയില്‍, ഗോവയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.