1 Dec 2023 5:40 AM GMT
Summary
- വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണു ഗോ ഫസ്റ്റ് എയര്‍ലൈന്‍
- 2020 ഓഗസ്റ്റിലാണു ഗോ ഫസ്റ്റ് സിഇഒയായി ഖോന ചുമതലയേറ്റത്
ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സിഇഒ കൗശിക് ഖോന രാജിവച്ചു.
2023 നവംബര്‍ 30 ന് ഗോ ഫസ്റ്റ് കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇ-മെയ്‌ലിലാണ് രാജിക്കാര്യം കൗശിക് ഖോന അറിയിച്ചത്.
2020 ഓഗസ്റ്റിലാണു ഗോ ഫസ്റ്റ് സിഇഒയായി ഖോന ചുമതലയേറ്റത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം മേയ് 3 മുതല്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ് ഗോ ഫസ്റ്റ്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) മുമ്പാകെ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണു ഗോ ഫസ്റ്റ് എയര്‍ലൈന്‍.
പറക്കല്‍ മതിയാക്കി ഗോ ഫസ്റ്റ് വിമാനം മേയ് 3 മുതല്‍ നിലത്തിറക്കിയെങ്കിലും സര്‍വീസ് പുനരാരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി സമീപകാലത്ത് നേടിയിരുന്നു.