12 July 2023 5:31 AM GMT
Summary
- ഗോ ഫസ്റ്റിന്റെ തിരിച്ചുവരവ് സുഗമമാകുമെന്ന് സര്‍ക്കാരിന് വിശ്വാസം
- ജൂലെയില്‍തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ എയര്‍ലൈന്‍സ് ശ്രമം
- രണ്ട് എയര്‍ലൈനുകളും ഒരു നിക്ഷേപകനും പദ്ധതിയില്‍ താല്‍പ്പര്യം അറിയച്ചതായി റിപ്പോര്‍ട്ട്
കഴിഞ്ഞ രണ്ട് മാസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന എയര്‍ലൈനാണ് ഗോ ഫസ്റ്റ്. പക്ഷേ അത് ഫ്‌ളൈറ്റ് സര്‍വീസുകളുടെ മികവിലല്ല, മറിച്ച് കമ്പനിയുടെ ഒരു വിമാനവും ഇന്ന് സര്‍വീസ് നടത്തുന്നില്ല എന്ന കാരണത്താലാണ്. മിക്ക വ്യോമയാന വാര്‍ത്തകളും ഗോ ഫസ്റ്റ് വീണ്ടും പറക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ഇന്ന് വന്നുകൊണ്ടിരിക്കുന്നത്.
കമ്മറ്റി ഓഫ് ക്രെഡിറ്റേഴ്സ് (സിഒസി), ഡിജിസിഎയുടെ ഓഡിറ്റ് പുനരുജ്ജീവിപ്പിക്കാനുള്ള ഗോ ഫസ്റ്റിന്റെ ഓഡിറ്റ്, എയര്‍ലൈനുകള്‍ തമ്മിലുള്ള നിയമപരമായ പോരാട്ടം, വിമാനം വാടകയ്ക്കെടുക്കുന്നവരും, ഒടുവില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് താല്‍പ്പര്യം പ്രകടിപ്പിക്കാനുള്ള ശ്രമവും എല്ലാം നിരന്തരം നടക്കുന്നു. എല്ലാതലങ്ങളിലും സഹകരണം അനിവാര്യമായെങ്കില്‍ മാത്രമെ എയര്‍ലൈന്‍സിന് ഉടനടി പറക്കല്‍ സാധ്യമാകു.
നിയന്ത്രണങ്ങള്‍ കാരണം ഫളൈറ്റുകള്‍ ക്രമേണ കുറയ്ക്കുന്ന സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഗോ ഫസ്റ്റിന്റെ കാര്യം അങ്ഹനെയുള്ളതല്ല. ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രൊഫഷണല്‍ (ഐആര്‍പി) മുഖേന കമ്പനി ആരംഭിച്ച നടപടികള്‍ തിരിച്ചുവരവിന്റെ ശ്രമങ്ങളുടെ ഭാഗമാണ് വിലയിരുത്തല്‍. പുനരുജ്ജീവനം മുന്‍ഗണനയാണെന്ന്് കമ്പനി വിശ്വസിക്കുന്നു.
ഗോ ഫസ്റ്റ് മാനേജ്മെന്റ് 2023 മെയ് 2-ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനെടുത്തശേഷം പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. ആദ്യം പകുതി വിമാനങ്ങള്‍ സര്‍വീസ് അവസാനിപ്പിച്ചു. തുടര്‍ന്ന് അത് പൂര്‍ണമാകുകയായിരുന്നു.
ഇന്നും വിമാനങ്ങളുടെ റദ്ദാക്കലുകള്‍ തുടരുകയാണ്. ആദ്യം മൂന്നോ നാലോ ദിവസത്തേക്കാണ് റദ്ദാക്കലുകള്‍ ഉണ്ടായിരുന്നത്. ഈ ദിവസങ്ങള്‍ കൊണ്ട് തിരിച്ചെത്താന്‍ കഴിയുമെന്ന് കമ്പനി വിശ്വസിച്ചിരുന്നോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ജൂലൈ 4-6 തീയതികളില്‍ വിമാന സര്‍വീസുകള്‍ക്കുള്ള സന്നദ്ധത വിലയിരുത്തുന്നതിനായി എയര്‍ലൈനിന്റെ പ്രത്യേക ഓഡിറ്റ് നടത്തി. സുരക്ഷയുമായി ബന്ധപ്പെട്ട വശങ്ങളിലും എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നതിനുള്ള ആവശ്യകതകള്‍ തുടര്‍ച്ചയായി പാലിക്കുന്നതിലും ഓഡിറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചു. വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും റെഗുലേറ്റര്‍ പരിശോധിച്ചു.
''പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ട ജെറ്റ് എയര്‍വേയ്സില്‍ നിന്ന് വ്യത്യസ്തമായി, ഗോ ഫസ്റ്റിനായുള്ള പുനരാരംഭ യാത്ര കൂടുതല്‍ സുഗമമാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ജൂലൈയില്‍ തന്നെ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് എയര്‍ലൈന്‍,' പേര് വെളിപ്പെടുത്താത്ത വ്യവസ്ഥയില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. റെഗുലേറ്ററിന് സമര്‍പ്പിച്ച ഏറ്റവും പുതിയ പ്ലാനില്‍, 26 വിമാനങ്ങളുമായി ഏകദേശം 160 പ്രതിദിന ഫ്‌ളൈറ്റുകള്‍ പുനരാരംഭിക്കാമെന്നും ഇതില്‍ 3-4 വിമാനങ്ങള്‍ ഏതെങ്കിലും സാങ്കേതിക തകരാറുകള്‍ ഉണ്ടായാല്‍ ബാക്കപ്പിനായി കരുതിവെക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.
കമ്പനിയുടെ റെസല്യൂഷന്‍ പ്രൊഫഷണലായ ശൈലേന്ദ്ര അജ്മേര ബജറ്റ് എയര്‍ലൈനിലേക്കുള്ള താല്‍പ്പര്യ പത്രങ്ങള്‍ ക്ഷണിച്ചുകൊണ്ട് ഗോ ഫസ്റ്റിന്റെ പുനരുജ്ജീവന പ്രക്രിയ തിങ്കളാഴ്ച ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്‍പത് സമര്‍പ്പിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചു.
താല്‍പ്പര്യമുള്ള ബിഡ്ഡര്‍മാരുടെ താല്‍ക്കാലിക ലിസ്റ്റില്‍ എതിര്‍പ്പുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 24 ആണ്, താല്‍ക്കാലിക റെസലൂഷന്‍ അപേക്ഷകരുടെ ലിസ്റ്റ് ഓഗസ്റ്റ് 19 ന് പ്രതീക്ഷിക്കുന്നതായി ഗോ എയര്‍ലൈന്‍സ് (ഇന്ത്യ) ലിമിറ്റഡിന്റെ ഒരു പരസ്യം കാണിക്കുന്നു. താല്‍പ്പര്യമുള്ള ലേലക്കാരുടെ താല്‍ക്കാലിക ലിസ്റ്റ് ഓഗസ്റ്റില്‍ അറിയാനാകുമെങ്കിലും, മുന്‍ പ്രൊമോട്ടര്‍മാരായ വാഡിയ ഗ്രൂപ്പിനും നിയമ ചട്ടക്കൂട് അനുസരിച്ച് ലേലം വിളിക്കാം. 2022 സാമ്പത്തിക വര്‍ഷം എയര്‍ലൈനിന്റെ വരുമാനം 4183 കോടി രൂപയായിരുന്നു. രണ്ട് എയര്‍ലൈനുകളും ഒരു നിക്ഷേപകനും ബിഡ്ഡില്‍ താല്‍പ്പര്യം അറിയിച്ചതായും വാര്‍ത്തയുണ്ട്. ഇക്കാര്യങ്ങള്‍ എയര്‍ലൈനിന്റെ തിരിച്ചുവരവിനുള്ള മോഹങ്ങള്‍ക്ക് ചിറകുവിരിക്കുന്നുമുണ്ട്.