14 Feb 2024 10:34 AM GMT
Summary
- ഇപിഎഫ്ഒ നിക്ഷേപവും കമ്പനി വൈകിപ്പിച്ചു
- അതേസമയം 75ശതമാനം ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയതായി കമ്പനി
സ്‌പൈസ് ജെറ്റ് സാമ്പത്തിക സമ്മര്‍ദ്ദത്തില്‍ വലയുന്നതായി റിപ്പോര്‍ട്ട്. ജീവനക്കാരുടെ ശമ്പളമടക്കമുള്ള കാര്യങ്ങള്‍ വൈകുകയാണ്. പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 1400 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തക്കിടെയാണ് ഈ റിപ്പോര്‍ട്ട്.
ഇപിഎഫ്ഒ നിക്ഷേപവും കമ്പനി വൈകിപ്പിച്ചതായാണ് വിവരം. അതേസമയം നിലവില്‍ 75 ശതമാനത്തിലധികം ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. മുടങ്ങിയ പെന്‍ഷന്‍ ഫണ്ട് നിക്ഷേപങ്ങള്‍ വൈകാതെ അടക്കുമെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു. ബജറ്റ് കാരിയര്‍ ഇതുവരെ അതിന്റെ മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. 2023 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 449 കോടിയായിരുന്നു.മുന്‍വര്‍ഷം നഷ്ടം 830 കോടിയായിരുന്നു. നഷ്ടം കുറയ്ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനി 198 കോടി രൂപ ലാഭം നേടിയിരുന്നു.