16 Nov 2023 11:54 AM GMT
Summary
79.07 ലക്ഷം പാസഞ്ചേഴ്‌സുമായി പറന്ന ഇന്‍ഡിഗോയാണ് ഒന്നാം സ്ഥാനത്തുള്ളത്
രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഒക്ടോബറില്‍ 11 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 2023 ഒക്ടോബറില്‍ 1.26 കോടി യാത്രക്കാരാണ് വിമാനത്തില്‍ പറന്നത്.
വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ ഇന്ന് (നവംബര്‍ 16) പുറത്തുവിട്ടതാണ് ഈ കണക്ക്.
2022 ഒക്ടോബറില്‍ 1.14 കോടി ആളുകളാണ് വിമാനയാത്ര നടത്തിയത്.
2023 സെപ്റ്റംബറില്‍ 1.22 കോടി യാത്രക്കാരും വിമാനത്തില്‍ പറന്നു.
ഒന്നാമന്‍ ഇന്‍ഡിഗോ
79.07 ലക്ഷം പാസഞ്ചേഴ്‌സുമായി പറന്ന ഇന്‍ഡിഗോയാണ് ഒന്നാം സ്ഥാനത്തുള്ളത്. ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍
ഒക്ടോബറില്‍ ഇവരുടെ വിപണി വിഹിതം 62.6 ശതമാനമാണ്. എന്നാല്‍ ഇന്‍ഡിഗോയുടെ സെപ്റ്റംബറിലെ വിപണി വിഹിതം 63.4 ശതമാനമായിരുന്നു.
എയര്‍ ഇന്ത്യയ്ക്ക് നേട്ടം
ഒക്ടോബറില്‍ എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി വിഹിതം സെപ്റ്റംബറിലെ 9.8 ശതമാനത്തില്‍ നിന്ന് 10.5 ശതമാനം ആയി ഉയര്‍ന്നപ്പോള്‍ വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ എന്നിവ ഒക്ടോബറില്‍ യഥാക്രമം 9.7 ശതമാനം, 6.6 ശതമാനം ആയി കുറഞ്ഞു.
സ്‌പൈസ് ജെറ്റിന്റെ വിപണി വിഹിതം സെപ്റ്റംബറിലെ 4.4 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 5 ശതമാനമായി വളര്‍ന്നപ്പോള്‍ ആകാശ എയറിന്റേത് 4.2 ശതമാനത്തില്‍ തന്നെ മാറ്റമില്ലാതെ തുടര്‍ന്നു.
ഒക്ടോബറില്‍ ഫ്‌ളൈറ്റ് സര്‍വീസ് റദ്ദാക്കിയത് 30,307 യാത്രക്കാരെ ബാധിച്ചു. ഫ്‌ളൈറ്റ് വൈകിയത് ബാധിച്ചത് 1,78,227 യാത്രക്കാരെയുമാണ്.