1 Jun 2024 10:02 AM GMT
Summary
- മേയ് 30 വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 ന് പുറപ്പെടാനിരുന്ന വിമാനം മേയ് 31 രാത്രി 9.55-നാണ് യാത്ര പുറപ്പെട്ടത്
- വിമാനത്തിലെ എസി പ്രവര്‍ത്തിക്കാത്തത് ഉള്‍പ്പെടെയുള്ള സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം പുറപ്പെടാന്‍ വൈകിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്
- 16 മണിക്കൂറാണ് ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ വിമാനയാത്രയ്ക്ക് ആവശ്യമായി വരുന്ന സമയം
ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനം പുറപ്പെട്ടത് 30 മണിക്കൂര്‍ വൈകി.
16 മണിക്കൂറാണ് ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ വിമാനയാത്രയ്ക്ക് ആവശ്യമായി വരുന്ന സമയം എന്നിരിക്കവേയാണ് 30 മണിക്കൂര്‍ യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.
മേയ് 30 വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 ന് പുറപ്പെടാനിരുന്ന വിമാനം മേയ് 31 രാത്രി 9.55-നാണ് യാത്ര പുറപ്പെട്ടത്.
യാത്ര ചെയ്യാനായി പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ 200-ഓളം പേരുണ്ടായിരുന്നു. എന്നാല്‍ വിമാന സര്‍വീസ് വൈകുമെന്നു മനസിലായതോടെ 21 പേര്‍ വെള്ളിയാഴ്ച രാത്രി യാത്ര ഒഴിവാക്കി.
വിമാനത്തിലെ എസി പ്രവര്‍ത്തിക്കാത്തത് ഉള്‍പ്പെടെയുള്ള സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം പുറപ്പെടാന്‍ വൈകിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.