image

22 Dec 2024 10:18 AM GMT

Aviation

കൂടുതല്‍ വിമാനങ്ങളുമായി ആകാശ എയര്‍

MyFin Desk

akash air to add more flights
X

Summary

  • എയര്‍ക്രാഫ്റ്റ് ഡെലിവറി സംബന്ധിച്ച് ബോയിങ്ങുമായി ആകാശ എയര്‍ ചര്‍ച്ചകള്‍ നടത്തുന്നു
  • ഓര്‍ഡര്‍ പ്രകാരം ഇരുനൂറോളം വിമാനങ്ങള്‍ കമ്പനിക്ക് ലഭിക്കാനുണ്ട്


ഈ സാമ്പത്തികവര്‍ഷം കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസിന് ഉള്‍പ്പെടുത്താന്‍ ആകാശ എയര്‍. എയര്‍ക്രാഫ്റ്റ് ഡെലിവറി സംബന്ധിച്ച് ബോയിങ്ങുമായി ആകാശ എയര്‍ തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് എയര്‍ലൈന്‍ മേധാവി വിനയ് ദുബെ പറഞ്ഞു.

2022 ഓഗസ്റ്റില്‍ പറന്നു തുടങ്ങിയ കാരിയറിനു നിലവില്‍ 26 ബോയിംഗ് 737 മാക്സ് വിമാനങ്ങളും 200 വിമാനങ്ങളും ഓര്‍ഡറിലാണ്. 2024 എയര്‍ലൈനിനെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമാണെന്നും 2025ല്‍ അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ദുബെ പറഞ്ഞു.

'ഞങ്ങള്‍ നല്‍കിയ സേവന മികവില്‍, ഉപഭോക്താക്കള്‍ മികച്ച ഒരു വിമാനക്കമ്പനിയായാണ് ആകാശ എയറിനെ കാണുന്നത് . ഞങ്ങളുടെ ഉപഭോക്താക്കളോടുള്ള മികച്ച പെരുമാറ്റം കൂടുതല്‍ മെച്ചപ്പെടുത്തും',അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യം, ചില പൈലറ്റുമാര്‍ പരിശീലനവും സുരക്ഷാ പ്രശ്‌നങ്ങളും സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.അവ അടിസ്ഥാനരഹിതവും അസത്യവുമാണെന്ന് എയര്‍ലൈന്‍ വ്യക്തമാക്കിയിരുന്നു.

വിമാന വിതരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കകളുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ആകാശ എയറില്‍ സപ്ലൈ ചെയിന്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും എയര്‍ലൈന് ബോയിംഗുമായി മികച്ച ബന്ധമുണ്ടെന്നും ദുബെ പറഞ്ഞു. ഈ വര്‍ഷം, കാരിയര്‍ 4 വിമാനങ്ങളെ അതിന്റെ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

737 മാക്സ് 10, 737 മാക്സ് 8-200 ജെറ്റുകള്‍ ഉള്‍പ്പെടുന്ന 150 ബോയിംഗ് വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ഈ വര്‍ഷം ജനുവരിയില്‍ ആകാശ എയര്‍ പ്രഖ്യാപിച്ചിരുന്നു. എയര്‍ലൈന്‍ ഫണ്ട് സ്വരൂപിക്കാന്‍ നോക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച്, അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നില്ലെന്ന് ദുബെ പറഞ്ഞു.

ആഭ്യന്തര വിപണിയില്‍ ഇന്‍ഡിഗോയ്ക്കും എയര്‍ ഇന്ത്യ ഗ്രൂപ്പിനും ചേര്‍ന്ന് ഒക്ടോബറില്‍ 91 ശതമാനത്തിലധികം വിഹിതമുണ്ട്. ആകാശ എയറിന്റെ ആഭ്യന്തര വിപണി വിഹിതം 4.5 ശതമാനമാണ്.