19 Dec 2023 5:26 AM GMT
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് ആകാശ എയര്‍ ഡിസംബര്‍ 15ന് വിമാന സര്‍വീസ് ആരംഭിച്ചു.
ബെംഗളുരുവിനെയും പോര്‍ട്ട്‌ബ്ലെയറിനെയും ചെന്നൈ വഴി ബന്ധിപ്പിക്കുന്ന പ്രതിദിന സര്‍വീസാണ് ആരംഭിച്ചത്. യാത്രക്കാര്‍ക്ക് വിമാനം മാറാതെ തന്നെ ഒറ്റ വിമാനത്തില്‍ യാത്ര ചെയ്യാനാകുമെന്നതാണ് ഈ സര്‍വീസിന്റെ പ്രത്യേകത.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കുള്ള യാത്രാ ആവശ്യം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗണ്യമായ വര്‍ദ്ധനവിനാണു സാക്ഷ്യം വഹിച്ചത്. ആകാശ എയര്‍ ഈ റൂട്ടുകളില്‍ അവതരിപ്പിക്കുന്നത് കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക മാത്രമല്ല, ഈ മേഖലയിലെ വ്യാപാരവും ടൂറിസവും വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ഫ്‌ളൈറ്റുകള്‍ക്കുള്ള ടിക്കറ്റുകള്‍ എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്.
2022 ഓഗസ്റ്റില്‍ സര്‍വീസ് ആരംഭിച്ചതു മുതല്‍, ആകാശ എയര്‍ 6.3 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കുകയും ഇന്ത്യയിലെ 17 നഗരങ്ങളുമായി കണക്ഷനുകള്‍ സ്ഥാപിക്കുകയും ചെയ്തു. ആകാശ എയറിന്റെ ഏറ്റവും പുതിയ റൂട്ടാണു പോര്‍ട്ട് ബ്ലെയറിലേക്ക് ആരംഭിച്ചത്.