29 March 2024 8:19 AM GMT
Summary
- ഖത്തറിലെ ദോഹയിലേക്കായിരുന്നു ആദ്യ സര്‍വീസ്
- കുവൈറ്റ് , ജിദ്ദ റിയാദ് എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കും
- വിവിധ ആഭ്യന്തര നഗരങ്ങളില്‍ നിന്നും മുംബൈവഴി കണക്ഷന്‍ ഫളൈറ്റുകളാണ് കമ്പനി ലക്ഷ്യമിടുന്നത്
ആഭ്യന്തര വിമാനക്കമ്പനി ആകാശ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തുടക്കമിട്ടു. മുബൈയില്‍നിന്ന് ഖത്തറിലെ ദോഹയിലേക്ക് ആയിരുന്നു ആദ്യ സര്‍വീസ്. കുവൈറ്റ് , ജിദ്ദ റിയാദ് എന്നിവിടങ്ങളിലേക്കുള്ള ട്രാഫിക് അവകാശങ്ങളും എയര്‍ലൈന്‍ നേടിയിട്ടുണ്ട്. ആഗോളതലത്തില്‍ ദ്രുതഗതിയിലുള്ള വിപുലീകരണത്തിനുള്ള പദ്ധതികള്‍ എയര്‍ലൈന്‍ പരിഗണിക്കുകയാണ്. വിവിധ ആഭ്യന്തര നഗരങ്ങളില്‍നിന്ന് മുംബൈ വഴി ദോഹയിലേക്കുള്ള കണക്ഷന്‍ നല്‍കാനാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്.
വരും മാസങ്ങളില്‍ കമ്പനി അതിന്റെ ആഗോള കാഴ്ചപ്പാടില്‍ വിപുലീകരണം കൊണ്ടുവരുമെന്ന് അവരുടെ പ്രസ്താവന പറയുന്നു.
കൂടാതെ, അഹമ്മദാബാദ്, ഗോവ, വാരണസി, ലഖ്നൗ, ബെംഗളൂരു, കൊച്ചി, ഡല്‍ഹി തുടങ്ങിയ മറ്റ് ആഭ്യന്തര നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുംബൈ വഴി ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ഒന്നിലധികം കണക്റ്റിംഗ് ഓപ്ഷനുകള്‍ ഉണ്ടായിരിക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ആഭ്യന്തരമായി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്ന് എയര്‍ലൈന്‍ പവര്‍ത്തിക്കുന്നു.