image

27 Jan 2023 9:26 AM GMT

Aviation

പിരിച്ചുവിടലുകൾക്കിടയിലെ നിയമനം, എയർബസ് 13,൦൦൦ പേരെ റിക്രൂട്ട് ചെയ്യും

MyFin Desk

airbus will hire employees this year
X


ഈ വർഷം ആഗോളതലത്തിൽ 13,000 ത്തിലധികം ജീവനക്കാരെ നിയമിക്കാനൊരുങ്ങി യൂറോപ്യൻ എയർക്രാഫ്റ്റ് നിർമാതാവ് എയർ ബസ്. മാന്ദ്യ ഭീതിയിൽ മറ്റ് ആഗോള കമ്പനികൾ ആയിരക്കണക്കിന് പേരെ പിരിച്ചുവിടുന്നു എന്ന വാർത്തകൾ ഒന്നൊന്നായി വരുമ്പോഴാണ് വലിയ റിക്രൂട്ട് മെൻറുമായി മറ്റൊരു വമ്പൻ സ്ഥാപനം എത്തുന്നത്.

ആമസോണ്‍, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിങ്ങനെ ആഗോള കമ്പനികളില്‍ നിന്നുള്ള പിരിച്ചുവിടല്‍ വാര്‍ത്തകള്‍ക്കിടയിലേക്ക് അമേരിക്കയിലെ മിഷിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറ്റീരിയല്‍ സയന്‍സ് കമ്പനി 'ഡൗ', ജര്‍മനി ആസ്ഥാനമായുള്ള സോഫ്റ്റ് വേര്‍ കമ്പനി സാപ് എന്നിവരും ജീവനക്കാരെ പിരിച്ചുവിടുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ടെക് ഭീമൻ െഎബിഎം ഉം വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഡിഫൻസ്, സ്പെയ്സ്, ഹെലികോപ്റ്റർ എന്നി മേഖലകളിലായി 7,000 ത്തോളം പുതിയ തസ്തികയിലേക്കാണ് എയർബസ്

നിയമനങ്ങൾ നടത്തുക. ഇതിൽ 9,000 ത്തോളം നിയമനങ്ങൾ യൂറോപ്പിലും ബാക്കിയുള്ളവ ആഗോള തലത്തിലും നടത്തും. കഴിഞ്ഞ വർഷവും കമ്പനി 13,000 ത്തോളം ജീവനക്കാരെ നിയമിച്ചിരുന്നു. നിലവിൽ കമ്പനിയിൽ 1,30,000 ജീവനക്കാരാണ് ഉള്ളത്.