20 Nov 2022 10:18 AM GMT
Summary
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനുകളുടെ വിപണി വിഹിതവും ആഗോള സാന്നിധ്യവും വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
മുംബൈ: അടുത്ത മാസം മുതല്‍ എയര്‍ ഇന്ത്യയുടെ ചില ദീര്‍ഘ ദൂര അന്താരാഷ്ട്ര വിമാനങ്ങളില്‍ പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കുമെന്ന് എയര്‍ ഇന്ത്യാ മേധാവി കാംബെല്‍ വില്‍സണ്‍ പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനുകളുടെ വിപണി വിഹിതവും ആഗോള സാന്നിധ്യവും വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
ആഭ്യന്തര- അന്താരാഷ്ട്ര വിപണിയില്‍ 30 ശതമാനം വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതിയിടുന്നതിനും അദ്ദേഹം പറഞ്ഞു. പാര്‍ട്ട്‌സുകളുടെ അഭാവം മൂലം വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ചു കിടന്ന 20 ഓളം വിമാനങ്ങളുടെ സര്‍വീസ് പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഇതിനു പുറമെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 30 അധിക വിമാനങ്ങള്‍ പാട്ടത്തിന് എടുത്തിട്ടുണ്ടെന്നും അതിന്റെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും വില്‍സണ്‍ അറിയിച്ചു. ഇതിനു പുറമെ, എയര്‍ ഇന്ത്യയുടെ ഇടത്തരം ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ബോയിംഗ്, എയര്‍ബസ്, എഞ്ചിന്‍ നിര്‍മ്മാതാക്കള്‍ എന്നിവരുടെ ഓര്‍ഡറിനായുള്ള ചര്‍ച്ചയും നടക്കുന്നുണ്ട്.