27 Feb 2024 7:01 AM GMT
Summary
- എയര്‍ ഇന്ത്യയുടെ എ 350, ബി 777 എന്നീ വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക
- ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാണ് ബി 777 പോലുള്ള വൈഡ് ബോഡി വിമാനങ്ങള്‍
- ഇപ്പോള്‍ വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, നെവാര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, ചിക്കാഗോ തുടങ്ങിയ യുഎസ് നഗരങ്ങളിലേക്ക് എയര്‍ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യ കൂടുതല്‍ യുഎസ് നഗരങ്ങളിലേക്ക് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
സിയാറ്റില്‍, ലോസ് ഏഞ്ചല്‍സ്, ഡാലസ് എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസ് ആരംഭിക്കുക. ഇപ്പോള്‍ വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, നെവാര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, ചിക്കാഗോ തുടങ്ങിയ യുഎസ് നഗരങ്ങളിലേക്ക് എയര്‍ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്.
എയര്‍ ഇന്ത്യയുടെ എ 350, ബി 777 എന്നീ വിമാനങ്ങളായിരിക്കും സര്‍വീസില്‍ ഉള്‍പ്പെടുത്തുക. ഇതില്‍ ബി 777 ബോയിംഗ് വിമാനമാണ്.
സിയാറ്റിലിലേക്കുള്ള വിമാനങ്ങള്‍ക്ക് എ 350-യും ലോസ് ഏഞ്ചല്‍സ്, ഡാലസ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കായി ബി 777 ബോയിംഗും ഉപയോഗിക്കുമെന്നാണു സൂചന.
ഇന്ത്യയില്‍ നിന്നും ഈ നഗരങ്ങളിലേക്ക് 16 മണിക്കൂറിലേറെ സമയമെടുക്കും. ദീര്‍ഘദൂര യാത്രകള്‍ക്ക് ചേരുന്നതാണ് ബി 777 പോലുള്ള വൈഡ് ബോഡി വിമാനങ്ങള്‍.
അമേരിക്കന്‍ നഗരങ്ങള്‍ക്കു പുറമെ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്കും ബി 777 വിമാനം സര്‍വീസിനായി ഉപയോഗിക്കാന്‍ എയര്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നായിരിക്കും ബി 777 സര്‍വീസ് നടത്തുക.