1 Sep 2024 9:50 AM GMT
Summary
- ഇത് എയര്‍ലൈനിന്റെ 46-ാമത്തെ ആഭ്യന്തര ലക്ഷ്യസ്ഥാനമാണ്
- അഗര്‍ത്തലയില്‍ നിന്ന് മൊത്തം 14 പ്രതിവാര ഫ്‌ലൈറ്റുകള്‍ എയര്‍ഇന്ത്യ നടത്തും
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയെ തങ്ങളുടെ ഫ്‌ലൈറ്റ് സര്‍വീസ് ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. ഇത് എയര്‍ലൈനിന്റെ 46-ാമത്തെ ആഭ്യന്തര ലക്ഷ്യസ്ഥാനമായി മാറി.
ഇതിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ ഗുവാഹത്തിയിലേക്കും കൊല്‍ക്കത്തയിലേക്കും മുംബൈയില്‍നിന്ന് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
കൂടാതെ, എയര്‍ ഇന്ത്യ എക്സ്പ്രസ് ഹൈദരാബാദില്‍ നിന്ന് ഗുവാഹത്തി, ബെംഗളൂരു-വിജയവാഡ, ബെംഗളൂരു-ഇന്‍ഡോര്‍ എന്നീ പുതിയ റൂട്ടുകളും ഉദ്ഘാടനം ചെയ്തു.
അഗര്‍ത്തലയില്‍ നിന്ന് ഇപ്പോള്‍ മൊത്തം 14 പ്രതിവാര ഫ്‌ലൈറ്റുകള്‍ നടത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഗുവാഹത്തിയിലേക്കും കൊല്‍ക്കത്തയിലേക്കും ദിവസേന നേരിട്ടുള്ള സര്‍വീസുകള്‍ നല്‍കുന്നു. കൂടാതെ അഗര്‍ത്തലയില്‍ നിന്ന് ഭുവനേശ്വര്‍, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍, കൊച്ചി എന്നിവിടങ്ങളിലേക്ക് വണ്‍-സ്റ്റോപ്പ് കണക്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.