image

11 March 2024 9:00 AM GMT

Aviation

വിമാനത്താവള നവീകരണങ്ങള്‍ക്ക് 60,000 കോടി രൂപ നീക്കിവച്ച് അദാനി പോര്‍ട്ട്

MyFin Desk

വിമാനത്താവള നവീകരണങ്ങള്‍ക്ക് 60,000 കോടി രൂപ നീക്കിവച്ച് അദാനി പോര്‍ട്ട്
X

Summary

  • 2040 ഓടെ എയര്‍പോര്‍ട്ട് കപ്പാസിറ്റി ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കാന്‍ അദാനി ഗ്രൂപ്പ്
  • ശേഷി വര്‍ധന ഘട്ടംഘട്ടമായി
  • ലഖ്നൗ എയര്‍പോര്‍ട്ടിന്റെ പുതിയ ടെര്‍മിനലിന് നിലവില്‍ പ്രതിവര്‍ഷം 8 ദശലക്ഷം യാത്രക്കാരുടെ ശേഷിയുണ്ട. ഇത് അടുത്ത ഘട്ടത്തില്‍ 13 ദശലക്ഷമായും 2035 ഓടെ പ്രതിവര്‍ഷം 38 ദശലക്ഷമായും വര്‍ധിപ്പിക്കും.


അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഏഴ് വിമാനത്താവളങ്ങള്‍ വികസിപ്പിക്കാന്‍ 60,000 കോടി രൂപ നീക്കിവച്ചതായി അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ എംഡി കരണ്‍ അദാനി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 30,000 കോടി രൂപ എയര്‍സൈഡിനായി ചെലവഴിക്കും. മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ഗുവാഹത്തി, ജയ്പൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ നിലവിലുള്ള ഏഴ് വിമാനത്താവളങ്ങളില്‍ അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ സിറ്റിസൈഡിന് അനുവദിക്കുമെന്നും, 2025 മാര്‍ച്ചോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് (എഎഎച്ച്എല്‍) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അരുണ്‍ ബന്‍സാല്‍ പറഞ്ഞു.

നവി മുംബൈ വിമാനത്താനവളത്തിന്റെ ഒന്നാം ഘട്ട വികസനത്തിന് അനുവദിച്ച 18,000 കോടി രൂപ 60,000 കോടി രൂപയില്‍ ഉള്‍പ്പെടില്ല. ലഖ്‌നൗ വിമാനത്താവളത്തില്‍ 2400 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിവര്‍ഷം 80 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് നവീകരണം.

11 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി അദാനി പോര്‍ട്ടുകള്‍ക്കുണ്ട്. ഇത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനാണ് പദ്ധതി. 2040 ഓടെ 30 കോടിയോളം യാത്രികരെ കൈകാര്യം ചെയ്യാനുള്ള ശേഷിയിലേക്ക് ഉയര്‍ത്തുയാണ് നവീകരണത്തോടെ ലക്ഷ്യമിടുന്നത്.

മാതൃ കമ്പനിയായ അദാനി എന്റര്‍പ്രൈസസ് സ്വന്തം കമ്പനികളില്‍ നിന്നു തന്നെയാണ് ധനസമാഹരണം നേടുന്നത്. എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിനെ ലിസ്റ്റുചെയ്യാന്‍ ഗ്രൂപ്പ് ഇതുവരെ ഉറച്ച പദ്ധതികളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍പോര്‍ട്ടിനും ഗ്രീന്‍ ഹൈഡ്രജന്‍ ബിസിനസിനുമായി ഗ്രൂപ്പ് 2.6 ബില്യണ്‍ ഡോളര്‍ സമാഹരിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെങ്കിലും അത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ ബെന്‍സാല്‍ തയ്യാറായില്ല. നിലവില്‍ നവി മുംബൈ വിമാനത്താവളം നവീകരിക്കുന്നതിനാണ് മുന്‍ഗണന.