20 Dec 2022 12:08 PM GMT
Summary
- ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇറക്കിയിരിക്കുന്ന ആപ്പില്‍ ഓരോ ബുക്കിംഗിനും റിഡീം റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുന്നതിനുള്ള ലോയലിറ്റി പ്രോഗ്രാമും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ഡെല്‍ഹി: രാജ്യത്തെ ഏഴ് വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്ന അദാനി ഗ്രൂപ്പ് അവതരിപ്പിച്ച പുത്തന്‍ ആപ്പ് വിമാന ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുന്നതിനൊപ്പം അധിക സേവനങ്ങള്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ട്. കമ്പനി അവതരിപ്പിച്ച അദാനി വണ്‍ എന്ന കണ്‍സ്യുമര്‍ ആപ്പില്‍ വിമാന ടിക്കറ്റ്, ക്യാബുകള്‍ എന്നിവയുടെ ബുക്കിംഗും ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കുന്ന സേവനവുമാണ് പ്രധാനമായുള്ളത്. ഇതിനു പുറമേ വിമാനങ്ങളുടെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്.
ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇറക്കിയിരിക്കുന്ന ആപ്പില്‍ ഓരോ ബുക്കിംഗിനും റിഡീം റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുന്നതിനുള്ള ലോയലിറ്റി പ്രോഗ്രാമും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കമ്പനി ഒരു സൂപ്പര്‍ ആപ്പ് അവതരിപ്പിച്ചേക്കുമെന്ന് നവംബറില്‍ ഫിനാന്‍ഷ്യല്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ കമ്പനി വക്താവ് അറിയിച്ചിരുന്നു.
ടാറ്റാ കമ്പനി അവതരിപ്പിച്ച നിയു ആപ്പിന് സമാനമായ ആപ്പാകും ഇത് എന്നായിരുന്നു റിപ്പോര്‍ട്ട്. മുംബൈ, അഹമ്മദാബാദ്, ഗുവഹാത്തി, ലഖ്നൗ, മംഗലൂരു, ജയ്പൂര്‍, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്.