image

2 Aug 2022 2:22 AM GMT

Aviation

കുടിശ്ശിക തീര്‍ത്ത് കടമില്ലാതെ പറക്കാൻ തയ്യാറെടുത്ത് സ്‌പൈസ് ജെറ്റ്

PTI

കുടിശ്ശിക തീര്‍ത്ത് കടമില്ലാതെ പറക്കാൻ തയ്യാറെടുത്ത് സ്‌പൈസ് ജെറ്റ്
X

Summary

ഡെല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) എല്ലാ കുടിശ്ശികകളും തീർത്ത് അവരുമായി കരാര്‍ ഒപ്പുവച്ച് സ്‌പൈസ് ജെറ്റ്. രാജ്യത്തുടനീളം എഎഐയുടെ കീഴിലുള്ള വിമാനത്താവളങ്ങളില്‍ ഇനിമുതൽ സ്‌പൈസ്‌ജെറ്റ്‌ ക്യാഷ് ആന്‍ഡ് ക്യാരി പദ്ധതി തുടരില്ല. ദിവസേനയുള്ള ഫ്‌ളൈറ്റ് ഓപ്പറേറ്ററുകള്‍ അഡ്വാൻസ് പേയ്‌മെന്റ് സംവിധാനത്തിലേയ്ക്ക് മാറ്റൂമെന്ന് എയര്‍ലൈന്‍സ് വ്യക്തമാക്കി. കുടിശ്ശിക തീര്‍ക്കാന്‍ സ്‌പൈസ് ജെറ്റിന് സാധിക്കാത്തതിനാല്‍ 2020 ല്‍ ക്യാഷ് ആന്‍ഡ് ക്യാരി സംവിധാനത്തിന് കീഴിലാക്കിയിരുന്നു. ക്യാഷ് ആന്‍ഡ് ക്യാരി' മോഡലില്‍, ഫ്‌ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്, നാവിഗേഷന്‍, ലാന്‍ഡിംഗ്, പാര്‍ക്കിംഗ്, […]


ഡെല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) എല്ലാ കുടിശ്ശികകളും തീർത്ത് അവരുമായി കരാര്‍ ഒപ്പുവച്ച് സ്‌പൈസ് ജെറ്റ്.

രാജ്യത്തുടനീളം എഎഐയുടെ കീഴിലുള്ള വിമാനത്താവളങ്ങളില്‍ ഇനിമുതൽ സ്‌പൈസ്‌ജെറ്റ്‌ ക്യാഷ് ആന്‍ഡ് ക്യാരി പദ്ധതി തുടരില്ല. ദിവസേനയുള്ള ഫ്‌ളൈറ്റ് ഓപ്പറേറ്ററുകള്‍ അഡ്വാൻസ് പേയ്‌മെന്റ് സംവിധാനത്തിലേയ്ക്ക് മാറ്റൂമെന്ന് എയര്‍ലൈന്‍സ് വ്യക്തമാക്കി.

കുടിശ്ശിക തീര്‍ക്കാന്‍ സ്‌പൈസ് ജെറ്റിന് സാധിക്കാത്തതിനാല്‍ 2020 ല്‍ ക്യാഷ് ആന്‍ഡ് ക്യാരി സംവിധാനത്തിന് കീഴിലാക്കിയിരുന്നു.

ക്യാഷ് ആന്‍ഡ് ക്യാരി' മോഡലില്‍, ഫ്‌ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്, നാവിഗേഷന്‍, ലാന്‍ഡിംഗ്, പാര്‍ക്കിംഗ്, തുടങ്ങിയ വിവിധ നിരക്കുകള്‍ക്കായി എയര്‍ലൈന്‍ എഎഐയിലേക്ക് ദിവസേന പണമടയ്ക്കണം.

എയര്‍ലൈന്‍ അതിന്റെ എല്ലാ പ്രധാന കുടിശ്ശികകളും തീര്‍ത്തുകഴിഞ്ഞാല്‍ സ്പൈസ് ജെറ്റിന്റെ 50 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി എഎഐ പുറത്തിറക്കും. ഇത് എയര്‍ലൈനിന് അധിക പണലഭ്യതയ്ക്ക് കാരണമാകുമെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞ നാല് വര്‍ഷമായി സ്പൈസ് ജെറ്റ് നഷ്ടത്തിലാണ്.

2018-19, 2019-20, 2020-21 വര്‍ഷങ്ങളില്‍ സ്‌പൈസ് ജെറ്റ് യഥാക്രമം 316 കോടി, 934 കോടി, 998 കോടി രൂപ അറ്റ നഷ്ടം നേരിട്ടുണ്ട്. 2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ എയര്‍ലൈനിന് 1,248 കോടി രൂപയുടെ അറ്റ നഷ്ടമാണ്‌ ഉണ്ടായത്‌. ഈ വർഷം ജനുവരി-മാര്‍ച്ച് കാലയളവിലെ ഫലങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ ജൂലൈ 27ന് സ്പൈസ്ജെറ്റിനോട് സമ്മര്‍ ഷെഡ്യൂളിനായി അംഗീകരിച്ച 50 ശതമാനത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ എട്ട് ആഴ്ചത്തേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടിരുന്നു.