image

28 July 2022 1:16 AM GMT

Aviation

വ്യോമയാന ഡയറക്ടറുടെ തിട്ടൂരം, സ്‌പൈസ്‌ജെറ്റ് ഓഹരികള്‍ ഇടിഞ്ഞു

MyFin Bureau

വ്യോമയാന ഡയറക്ടറുടെ തിട്ടൂരം, സ്‌പൈസ്‌ജെറ്റ് ഓഹരികള്‍  ഇടിഞ്ഞു
X

Summary

ഡെല്‍ഹി: സ്‌പൈസ്‌ജെറ്റിന്റെ ഓഹരികള്‍ ഇന്ന് ഏകദേശം 10 ശതമാനത്തോളം ഇടിഞ്ഞു. ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ സ്‌പൈസ്‌ ജെറ്റിന്റെ സേവനങ്ങള്‍ എട്ടാഴ്ച്ചത്തേക്ക് പകുതിയായി വെട്ടിക്കുറയ്ക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഓഹരികള്‍ ഇടിഞ്ഞത്. സ്‌പൈസ്‌ ജെറ്റ് ഓഹരികള്‍ 9.66 ശതമാനം ഇടിഞ്ഞ് 52 ആഴ്ച്ചയിലെ താഴ്ന്ന വിലയായ 34.60 ലേക്ക് എത്തി. സെന്‍സെക്‌സ് 733.21 പോയിന്റ് ഉയര്‍ന്ന് 56,549.53 ല്‍ വ്യാപാരം നടത്തുമ്പോഴാണ് സ്‌പൈസ്‌ജെറ്റിന്റെ ഓഹരികള്‍ ഇടിഞ്ഞത്. സ്‌പൈസ്‌ജെറ്റിന്റെ വിമാനങ്ങള്‍ക്ക് അടുത്തിടെ നിരവധി സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഡിജിസിഎ […]


ഡെല്‍ഹി: സ്‌പൈസ്‌ജെറ്റിന്റെ ഓഹരികള്‍ ഇന്ന് ഏകദേശം 10 ശതമാനത്തോളം ഇടിഞ്ഞു. ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ സ്‌പൈസ്‌ ജെറ്റിന്റെ സേവനങ്ങള്‍ എട്ടാഴ്ച്ചത്തേക്ക് പകുതിയായി വെട്ടിക്കുറയ്ക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഓഹരികള്‍ ഇടിഞ്ഞത്.

സ്‌പൈസ്‌ ജെറ്റ് ഓഹരികള്‍ 9.66 ശതമാനം ഇടിഞ്ഞ് 52 ആഴ്ച്ചയിലെ താഴ്ന്ന വിലയായ 34.60 ലേക്ക് എത്തി.

സെന്‍സെക്‌സ് 733.21 പോയിന്റ് ഉയര്‍ന്ന് 56,549.53 ല്‍ വ്യാപാരം നടത്തുമ്പോഴാണ് സ്‌പൈസ്‌ജെറ്റിന്റെ ഓഹരികള്‍ ഇടിഞ്ഞത്.

സ്‌പൈസ്‌ജെറ്റിന്റെ വിമാനങ്ങള്‍ക്ക് അടുത്തിടെ നിരവധി സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഡിജിസിഎ എട്ടാഴ്ച്ചത്തേക്ക് സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ടത്. https://www.myfinpoint.com/lead-story/2022/07/27/dgca-orders-spicejet-to-operate-just-50-of-approved-flights-for-8-weeks/

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും ഡിജിസിഎയുടെ ആശങ്കകള്‍ പരിഹരിക്കാനും കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും, നിലവില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍, പരിമിതമായ സേവനങ്ങളെ നടത്തുന്നുള്ളുവെന്നും റെഗുലേറ്ററിന്റെ ഉത്തരവ് കാരണം വിമാന റദ്ദാക്കലുകള്‍ ഉണ്ടാകില്ലെന്നുംസ്‌പൈസ്‌ജെറ്റ് അറിയിച്ചിരുന്നു.