28 May 2022 12:41 AM GMT
Summary
ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 234 കോടി രൂപയുടെ സ്റ്റാന്റെലോണ്‍ അറ്റ നഷ്ടം രേഖപ്പെടുത്തി ജെറ്റ് എയര്‍വേസ്. രണ്ട് വര്‍ഷത്തിലേറെയായി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. ഫുള്‍ സര്‍വീസ് എയര്‍ലൈന് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 107.01 കോടി രൂപയുടെ അറ്റ നഷ്ടമാണ് നേരിടേണ്ടി വന്നത്. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ ആകെ വരുമാനം 11.63 കോടി രൂപയാണ് കമ്പനി നേടിയത്. തൊട്ട് മുന്‍വര്‍ഷം സമാന പാദത്തില്‍ 17.73 കോടി യാണ് വരുമാന ഇനത്തില്‍ കിട്ടിയത്. നിലവില്‍ ഒരു […]
ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 234 കോടി രൂപയുടെ സ്റ്റാന്റെലോണ്‍ അറ്റ നഷ്ടം രേഖപ്പെടുത്തി ജെറ്റ് എയര്‍വേസ്. രണ്ട് വര്‍ഷത്തിലേറെയായി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. ഫുള്‍ സര്‍വീസ് എയര്‍ലൈന് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 107.01 കോടി രൂപയുടെ അറ്റ നഷ്ടമാണ് നേരിടേണ്ടി വന്നത്.
മാര്‍ച്ചിലവസാനിച്ച പാദത്തില്‍ ആകെ വരുമാനം 11.63 കോടി രൂപയാണ് കമ്പനി നേടിയത്. തൊട്ട് മുന്‍വര്‍ഷം സമാന പാദത്തില്‍ 17.73 കോടി യാണ് വരുമാന ഇനത്തില്‍ കിട്ടിയത്. നിലവില്‍ ഒരു മോണിറ്ററിംഗ് കമ്മിറ്റിയാണ് എയര്‍ലൈനിനെ നിയന്ത്രിക്കുന്നത്.
കണ്‍സോളിഡേറ്റഡ് സാമ്പത്തിക ഫലങ്ങള്‍ നല്‍കാന്‍ മോണിറ്ററിംഗ് കമ്മിറ്റിക്ക് കഴിയില്ല. കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങള്‍ പ്രത്യേക നിയമ സ്ഥാപനങ്ങളാണ്. അതിനാല്‍ നിലവില്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ പ്രസ്തുത അനുബന്ധ സ്ഥാപനങ്ങളില്‍ നിന്ന് ഡാറ്റ നേടുന്നതില്‍ ടീം വലിയ ബുദ്ധിമുട്ട് നേരിടുന്നതായി കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
പാപ്പരത്വ പരിഹാര പ്രക്രിയയ്ക്ക് കീഴിലുള്ള എയര്‍ലൈനിനായുള്ള ലേലം ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം നേടി. എയര്‍ലൈന്‍ പുനരുജ്ജീവിപ്പിക്കുന്ന പ്രക്രിയയിലാണ് അവർ. കഴിഞ്ഞയാഴ്ച ജെറ്റ് എയർവേസിന്റെ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ പുനര്‍നിര്‍ണ്ണയിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് 2019 ഏപ്രിലില്‍ എയര്‍ലൈന്‍ അടച്ചുപൂട്ടി.