image

21 May 2022 4:10 AM GMT

Aviation

അധിക ലഗേജിനുള്ള ചെലവ് കുറച്ച് എയര്‍ ഏഷ്യ

PTI

അധിക ലഗേജിനുള്ള ചെലവ് കുറച്ച് എയര്‍ ഏഷ്യ
X

Summary

ബെംഗലൂരു: എയര്‍ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ നിന്നും അന്താരാഷ്ട്ര വിമാന സര്‍വീസുകളിലേക്കുള്ള കണക്ഷന്‍ സര്‍വീസിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ജൂണ്‍ 30 വരെ അധിക ലഗേജ് ഫീസില്‍ 50% കിഴിവ്. ഇതോടെ അധികമായുള്ള ലഗേജുകള്‍ക്ക് കിലോയക്ക് 100 രൂപ അടച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യാം. എയര്‍ ഏഷ്യ ഇറക്കിയ അറിയിപ്പ് പ്രകാരം ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ കിലോയ്ക്ക് 450 രൂപയും എയര്‍പോര്‍ട്ടില്‍ നിന്ന് ബുക്ക് ചെയ്താല്‍ 500 രൂപയും ഈടാക്കും. ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ […]


ബെംഗലൂരു: എയര്‍ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ നിന്നും അന്താരാഷ്ട്ര വിമാന സര്‍വീസുകളിലേക്കുള്ള കണക്ഷന്‍ സര്‍വീസിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ജൂണ്‍ 30 വരെ അധിക ലഗേജ് ഫീസില്‍ 50% കിഴിവ്.

ഇതോടെ അധികമായുള്ള ലഗേജുകള്‍ക്ക് കിലോയക്ക് 100 രൂപ അടച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യാം. എയര്‍ ഏഷ്യ ഇറക്കിയ അറിയിപ്പ് പ്രകാരം ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ കിലോയ്ക്ക് 450 രൂപയും എയര്‍പോര്‍ട്ടില്‍ നിന്ന് ബുക്ക് ചെയ്താല്‍ 500 രൂപയും ഈടാക്കും.

ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ ബുക്ക് ചെയ്യാവുന്നതാണ്.എയര്‍ ഏഷ്യയെ ഏറ്റെടുക്കാന്‍ തയാറാണെന്ന് എയര്‍ ഇന്ത്യ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ (സിസിഐ) അടുത്തിടെ അറിയിച്ചിരുന്നു.

നിലവില്‍ എയര്‍ ഏഷ്യ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരിയും ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പക്കലാണ്. 83.67 ശതമാനം ഓഹരിയാണ് ടാറ്റാ സണ്‍സിന്റെ പക്കല്‍ ഉള്ളത്. ബാക്കിയുള്ള ഓഹരി മലേഷ്യയുടെ എയര്‍ ഏഷ്യ ഗ്രൂപ്പിന്റെ ഭാഗമായ എയര്‍ ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ പക്കലാണ്.