6 April 2022 10:55 PM GMT
Summary
ദോഹ: കണ്ണൂർ ഇന്റർനേഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) 2020-21 സാമ്പത്തിക വർഷത്തിൽ ഏകദേശം 250 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കിയാൽ ഔദ്യോഗികമായി കണക്കുകൾ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കിലും കമ്പനി റിലീസ് ചെയ്ത ഇക്കണോമിക് റിവ്യൂ റിപ്പോർട്ടിൽ നിന്നും കമ്പനി ഭീമമായ നഷ്ടം നേരിട്ടതായി കാണിക്കുന്നതായി പ്രമുഖ ഇംഗ്ലീഷ് ബിസിനസ്സ് വാർത്താ വെബ്സൈറ്റ് ആയ ബെഞ്ച്മാർക് ന്യൂസ് റിപ്പോർട്ട് ചെയ്തു. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ ആറു മാസം (കഴിഞ്ഞ സെപ്റ്റംബര് 30 വരെയുള്ള കാലയളവ്) കമ്പനി 90 കോടി
ദോഹ: കണ്ണൂർ ഇന്റർനേഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) 2020-21 സാമ്പത്തിക വർഷത്തിൽ ഏകദേശം 250 കോടി രൂപ നഷ്ടം രേഖപ്പെടുത്തി.
കിയാൽ ഔദ്യോഗികമായി കണക്കുകൾ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കിലും കമ്പനി റിലീസ് ചെയ്ത ഇക്കണോമിക് റിവ്യൂ റിപ്പോർട്ടിൽ നിന്നും കമ്പനി ഭീമമായ നഷ്ടം നേരിട്ടതായി കാണിക്കുന്നതായി പ്രമുഖ ഇംഗ്ലീഷ് ബിസിനസ്സ് വാർത്താ വെബ്സൈറ്റ് ആയ ബെഞ്ച്മാർക് ന്യൂസ് റിപ്പോർട്ട് ചെയ്തു.
2022 സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ ആറു മാസം (കഴിഞ്ഞ സെപ്റ്റംബര് 30 വരെയുള്ള കാലയളവ്) കമ്പനി 90 കോടി രൂപയുടെ പ്രവർത്തന നഷ്ടം രേഖപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു.
കമ്പനി ലാഭത്തിലാകാൻ കൊച്ചി എയർപോർട്ടിനേക്കാൾ കൂടുതൽ സമയം ഓഹരി ഉടമകൾക്ക് കാത്തിരിക്കേണ്ടി വരും.
കോവിഡ് മഹാമാരി മൂലം യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിലുണ്ടായ ഭീമമായ കുറവാണ് ഈ നഷ്ടത്തിന് പ്രധാന കാരണം.
കമ്പനിയുടെ മൂല്യം 2020 ൽ 1338 കോടി രൂപയിൽ നിന്ന് 1200 കോടി രൂപയായി കുറഞ്ഞതായും 2021 ലേയും 2022 ലേയും നഷ്ടം കണക്കിലെടുക്കുമ്പോൾ മൂല്യം ഇനിയും കുറയുമെന്നും ബെഞ്ച്മാർക് റിപ്പോർട്ട് പറയുന്നു.
ഇതുവരെ കിയാൽ ഏകദേശം 900 കോടി കടമെടുത്തതായും നഷ്ടം വർധിച്ചാൽ തിരിച്ചടവിനെ ബാധിക്കുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.