2 March 2022 8:32 AM GMT
Summary
ഇന്‍ഡോര്‍-ഗോണ്ടിയ-ഹൈദരാബാദ് റൂട്ടില്‍ അടുത്ത മാസം ഫ്ലൈ ബിഗ് എയര്‍ലൈന്‍സ് ഫ്ലൈറ്റ് ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്ന് എയര്‍ലൈനിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് മാണ്ഡവ്യ അറിയിച്ചു. എയര്‍ലൈനിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതിനാല്‍ മാര്‍ച്ച് 13 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കമ്പനി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുഗ്രാം ആസ്ഥാനമായുള്ള ബിഗ് ചാര്‍ട്ടര്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഫ്ലൈ ബിഗ് എയര്‍ലൈന്‍സ് പ്രമോട്ട് ചെയ്യുന്നത് ടിക്കറ്റ് ബുക്കിംഗ് മാര്‍ച്ച് 1 മുതല്‍ ആരംഭിക്കും. ഓണ്‍ലെനിലും വിന്‍ഡോയിലും ഇത് ലഭ്യമാകും. സേവനങ്ങളുടെ നിരക്ക് എല്ലാവര്‍ക്കും താങ്ങാനാവുന്നതാണ്, […]
ഇന്‍ഡോര്‍-ഗോണ്ടിയ-ഹൈദരാബാദ് റൂട്ടില്‍ അടുത്ത മാസം ഫ്ലൈ ബിഗ് എയര്‍ലൈന്‍സ് ഫ്ലൈറ്റ് ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്ന് എയര്‍ലൈനിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് മാണ്ഡവ്യ അറിയിച്ചു.
എയര്‍ലൈനിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതിനാല്‍ മാര്‍ച്ച് 13 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കമ്പനി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുഗ്രാം ആസ്ഥാനമായുള്ള ബിഗ് ചാര്‍ട്ടര്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഫ്ലൈ ബിഗ് എയര്‍ലൈന്‍സ് പ്രമോട്ട് ചെയ്യുന്നത്
ടിക്കറ്റ് ബുക്കിംഗ് മാര്‍ച്ച് 1 മുതല്‍ ആരംഭിക്കും. ഓണ്‍ലെനിലും വിന്‍ഡോയിലും ഇത് ലഭ്യമാകും. സേവനങ്ങളുടെ നിരക്ക് എല്ലാവര്‍ക്കും താങ്ങാനാവുന്നതാണ്, മാണ്ഡവ്യ പറഞ്ഞു.
സേവനങ്ങള്‍ UDAN RCS (Ude Desh Ka Aam Naagrik Regional Connectivity Scheme) നു കീഴില്‍ ആയിരിക്കും. എയർലൈനിന്റെ യാത്രാ നിരക്ക് 1,999 മുതല്‍ 2,600 രൂപവരെയായിരിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സാനിധ്യത്തില്‍ ഇതിന്റെ ഉദ്ഘാടനം നടത്തുമെന്ന് മാണ്ഡവ്യ പറഞ്ഞു.
വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് ഗോണ്ടിയയ്ക്കടുത്തുള്ള ബിര്‍സിയിലെ വിമാനത്താവളം 2008 ല്‍ നിര്‍മ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.