image

1 March 2022 3:41 AM GMT

Aviation

എയർ ഇന്ത്യയുടെ സിഇഒ ഓഫർ നിരസിച്ച് ഇൽക്കർ ഐസി

MyFin Bureau

എയർ ഇന്ത്യയുടെ സിഇഒ ഓഫർ നിരസിച്ച് ഇൽക്കർ ഐസി
X

Summary

എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും (സിഇഒ) മാനേജിംഗ് ഡയറക്ടറുമാകാനുള്ള ടാറ്റ ഗ്രൂപ്പിന്റെ ഓഫർ, തുർക്കി എയർലൈൻസിന്റെ മുൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഇൽക്കർ ഐസി നിരസിച്ചതായി വ്യോമയാന വൃത്തങ്ങൾ ചൊവ്വാഴ്ച അറിയിച്ചു. തന്റെ നിയമനത്തിന് ഇന്ത്യൻ മാധ്യമങ്ങൾ 'നിറം' നൽകിയെന്ന് ഐസി പ്രസ്താവനയിൽ പറഞ്ഞു. "അത്തരമൊരു ആഖ്യാനത്തിന്റെ നിഴലിൽ സ്ഥാനം സ്വീകരിക്കുന്നത് പ്രായോഗികമോ മാന്യമായ തീരുമാനമോ ആയിരിക്കില്ല എന്ന നിഗമനത്തിലാണ് ഞാൻ എത്തിയിരിക്കുന്നത്," ഐസി പറഞ്ഞു, തുർക്കി എയർലൈൻസിന്റെ മുൻ ചെയർമാനായിരുന്ന ഐസിയെ എയർ ഇന്ത്യയുടെ […]


എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും (സിഇഒ) മാനേജിംഗ് ഡയറക്ടറുമാകാനുള്ള ടാറ്റ ഗ്രൂപ്പിന്റെ ഓഫർ, തുർക്കി എയർലൈൻസിന്റെ മുൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഇൽക്കർ ഐസി നിരസിച്ചതായി വ്യോമയാന വൃത്തങ്ങൾ ചൊവ്വാഴ്ച അറിയിച്ചു.

തന്റെ നിയമനത്തിന് ഇന്ത്യൻ മാധ്യമങ്ങൾ 'നിറം' നൽകിയെന്ന് ഐസി പ്രസ്താവനയിൽ പറഞ്ഞു.

"അത്തരമൊരു ആഖ്യാനത്തിന്റെ നിഴലിൽ സ്ഥാനം സ്വീകരിക്കുന്നത് പ്രായോഗികമോ മാന്യമായ തീരുമാനമോ ആയിരിക്കില്ല എന്ന നിഗമനത്തിലാണ് ഞാൻ എത്തിയിരിക്കുന്നത്," ഐസി പറഞ്ഞു,

തുർക്കി എയർലൈൻസിന്റെ മുൻ ചെയർമാനായിരുന്ന ഐസിയെ എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചതായി ഫെബ്രുവരി 14 ന് ടാറ്റ സൺസ് പ്രഖ്യാപിച്ചിരുന്നു.

"ദേശീയ സുരക്ഷ കണക്കിലെടുത്ത്" എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ഇൽകർ ഐസിയെ നിയമിക്കുന്നതിന് സർക്കാർ അനുമതി നൽകരുതെന്ന് ആർഎസ്‌എസ്-അനുബന്ധ സംഘടനയായാ സ്വദേശി ജാഗരൺ മഞ്ച് കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു.

ഈ വിഷയം സർക്കാർ വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്ന് എസ്ജെഎം കോ-കൺവീനർ അശ്വനി മഹാജൻ പറഞ്ഞു.