image

20 Jan 2022 12:39 AM GMT

Aviation

ജെറ്റുകളുടെ വിൽപന 8% ഉയര്‍ന്നതായി എയര്‍ബസ്

MyFin Desk

ജെറ്റുകളുടെ വിൽപന 8% ഉയര്‍ന്നതായി എയര്‍ബസ്
X

Summary

കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍ ജെറ്റുകളുടെ വിതരണത്തില്‍ വര്‍ധനവുണ്ടായതായി എയര്‍ബസ്. 611 പാസഞ്ചര്‍ വിമാനങ്ങളാണ് 2021 ല്‍ വിറ്റുപോയത്. 2020 നെ അപേക്ഷിച്ച്  ഏകദേശം 8% വര്‍ധനവാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ വിമാന സര്‍വീസുകളില്‍ വരുത്തിയ മാറ്റങ്ങള്‍ ലോകമെമ്പാടുമുള്ള യാത്രകളിലും കുറവുകളുണ്ടാക്കി.  എയര്‍ബസിന്റെ എ320 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷം ആവശ്യക്കാരേറെയും. ഹ്രസ്വവും, ഇടത്തരവുമാണെന്നതാണ് ഇത്തരം വിമാനങ്ങളുടെ പ്രത്യേകത. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന വിമാനങ്ങളുടെ സര്‍വീസ് വൈകാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം 507 ഓര്‍ഡറുകള്‍ […]


കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍ ജെറ്റുകളുടെ വിതരണത്തില്‍ വര്‍ധനവുണ്ടായതായി എയര്‍ബസ്. 611 പാസഞ്ചര്‍ വിമാനങ്ങളാണ് 2021 ല്‍ വിറ്റുപോയത്. 2020 നെ അപേക്ഷിച്ച് ഏകദേശം 8% വര്‍ധനവാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ വിമാന സര്‍വീസുകളില്‍ വരുത്തിയ മാറ്റങ്ങള്‍ ലോകമെമ്പാടുമുള്ള യാത്രകളിലും കുറവുകളുണ്ടാക്കി.

എയര്‍ബസിന്റെ എ320 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷം ആവശ്യക്കാരേറെയും. ഹ്രസ്വവും, ഇടത്തരവുമാണെന്നതാണ് ഇത്തരം വിമാനങ്ങളുടെ പ്രത്യേകത. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന വിമാനങ്ങളുടെ സര്‍വീസ് വൈകാനാണ് സാധ്യത.

കഴിഞ്ഞ വര്‍ഷം 507 ഓര്‍ഡറുകള്‍ നേടിയതായി ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ബസ് പറഞ്ഞു. ക്യാന്‍സലേഷനുകള്‍ ഒഴികെയാണിത്. സിംഗിള്‍ ഇടനാഴി വിമാനങ്ങളുടെ എ320നിയോ ഗ്രൂപ്പില്‍ പെടുന്ന വിമാനങ്ങള്‍ക്കായിരുന്നു ആവശ്യക്കാരേറെയും. കഴിഞ്ഞ വര്‍ഷം 7,082 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ ലഭിച്ചുവെന്ന് കമ്പനി അറിയിച്ചു.

കോവിഡ് മഹാമാരിയ്ക്ക് ശേഷമുള്ള വിമാന യാത്രകളുടെ വളര്‍ച്ചയില്‍ എയര്‍ലൈനുകള്‍ക്ക് വിശ്വാസമുണ്ടെന്ന് എയര്‍ബസ് സി ഇ ഒ ഗില്ല്യൂം ഫൗറി പറഞ്ഞു. അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കെ, എയര്‍ബസ് ഈ വര്‍ഷം ഉല്‍പ്പാദന നിരക്ക് ഉയര്‍ത്താനുള്ള പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. എയര്‍ബസ് 2021 വര്‍ഷത്തെ സാമ്പത്തിക ഫലങ്ങള്‍ ഫെബ്രുവരി 17 ന് പുറത്തിറക്കും.