image

13 Jan 2022 6:47 AM GMT

Aviation

ബോയിംങ്, ആകാശമേഖലയിലെ ഭീമൻ

MyFin Desk

ബോയിംങ്, ആകാശമേഖലയിലെ ഭീമൻ
X

Summary

വാഷിങ്ങ്ടണിലെ സിയാറ്റിലില്‍ 1916 -ല്‍ സ്ഥാപിതമായ ബോയിങ് ലോകത്തിലെ ഏറ്റവും വലിയ എയ്‌റോസ്‌പേസ് കമ്പനിയും വാണിജ്യ ജെറ്റ്‌ലൈനറുകള്‍, പ്രതിരോധം, ബഹിരാകാശസുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുടെ മുന്‍നിര നിര്‍മ്മാതാക്കളും, ആഫ്റ്റര്‍ മാര്‍ക്കറ്റിന്റെ സേവന ദാതാവുമാണ്.


വാഷിങ്ങ്ടണിലെ സിയാറ്റിലില്‍ 1916 -ല്‍ സ്ഥാപിതമായ ബോയിങ് ലോകത്തിലെ ഏറ്റവും വലിയ എയ്‌റോസ്‌പേസ് കമ്പനിയും വാണിജ്യ ജെറ്റ്‌ലൈനറുകള്‍, പ്രതിരോധം, ബഹിരാകാശസുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുടെ മുന്‍നിര നിര്‍മ്മാതാക്കളും, ആഫ്റ്റര്‍ മാര്‍ക്കറ്റിന്റെ സേവന ദാതാവുമാണ്. അമേരിക്കയിലെ ഏറ്റവും വലിയ ഉല്‍പ്പാദന കയറ്റുമതിക്കാരായ ബോയിംങ് 150-ലധികം രാജ്യങ്ങളിലെ എയര്‍ലൈനുകള്‍ക്കും സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്കും സേവനങ്ങള്‍ നല്‍കുന്നു. വാണിജ്യ, സൈനിക വിമാനങ്ങള്‍, ഉപഗ്രഹങ്ങള്‍, ആയുധങ്ങള്‍, ഇലക്ട്രോണിക് പ്രതിരോധ സംവിധാനങ്ങള്‍, വിക്ഷേപണ സംവിധാനങ്ങള്‍, നൂതന ആശയവിനിമയ സംവിധാനങ്ങള്‍, ലോജിസ്റ്റിക്‌സ് പരിശീലനങ്ങള്‍ എന്നിവ ബോയിംഗിന്റെ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

എയ്‌റോസ്‌പേസ് നവീകരണത്തില്‍ ബോയിംങ് പ്രധാന പങ്ക് വഹിക്കുന്നു. ഉയര്‍ന്നുവരുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കമ്പനി അതിന്റെ ഉല്‍പ്പന്ന നിരയും സേവനങ്ങളും വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്. സൈനിക പ്ലാറ്റ്‌ഫോമുകളും പ്രതിരോധ സംവിധാനങ്ങളും രൂപകല്‍പന ചെയ്യുക, നിര്‍മ്മിക്കുക, സംയോജിപ്പിക്കുക, സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്തുക, ഉപഭോക്താക്കള്‍ക്കായി ധനസഹായം സേവന ഓപ്ഷനുകള്‍ ക്രമീകരിക്കുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍
ബോയിംങ് ചെയ്യുന്നു.

ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോയിങ്ങില്‍ 65-ലധികം രാജ്യങ്ങളില്‍ നിന്നായി 140,000-ത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇത് വൈവിധ്യമാര്‍ന്നതും നൂതനവുമായ തൊഴില്‍ ശക്തികളില്‍ ഒന്നാക്കി ബോയിംങിനെ മാറ്റുന്നു. 2017 ജൂലൈ 1 നു വാണിജ്യ വിമാനങ്ങള്‍, പ്രതിരോധം, ബഹിരാകാശ സുരക്ഷ എന്നിങ്ങനെ മൂന്ന് ബിസിനസ് യൂണിറ്റുകളായി ബോയിംഗിനെ ക്രമീകരിച്ചു. ബോയിംഗ് ക്യാപിറ്റല്‍ കോര്‍പ്പറേഷനാണ് (ബി സി സി) ഈ യൂണിറ്റുകളെ നിയന്ത്രിക്കുന്നത്.

കൂടാതെ, കമ്പനിയിലുടനീളം പ്രവര്‍ത്തിക്കുന്ന ഫങ്ഷണല്‍ ഓര്‍ഗനൈസേഷനുകള്‍ എഞ്ചിനീയറിംഗിലും പ്രോഗ്രാം മാനേജ്മെന്റിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സാങ്കേതികത , സാമ്പത്തികം എന്നിവയിലാണ് ഇവ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വാണിജ്യ ജെറ്റ്‌ലൈനറുകളുടെ പ്രധാന നിര്‍മ്മാതാക്കളാണ് ബോയിംഗ്. ബോയിംങിന്റെ പുതിയ ഉല്‍പ്പന്ന വികസനങ്ങളില്‍ ബോയിംഗ് 787-10 ഡ്രീംലൈനര്‍, 737 MAX, 777X എന്നിവ ഉള്‍പ്പെടുന്നു. ലോകത്തിലെ ചരക്കുകളുടെ 90 ശതമാനവും ബോയിംഗ് വിമാനങ്ങളിലാണ് കൊണ്ടുപോകുന്നത്. വാണിജ്യ, പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെ മുന്‍നിര നിര്‍മ്മാതാക്കളെന്ന നിലയില്‍, ലോകമെമ്പാടുമുള്ള മിക്സഡ് ഫ്ലീറ്റുകള്‍ക്ക് ബോയിംങ് കൃത്യമായി പിന്തുണ നല്‍കുന്നു.

ബി സി സി ആഗോളതലത്തില്‍ തന്നെ ബോയിംഗ് ഉപഭോക്താക്കള്‍ക്കുള്ള സാമ്പത്തിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. വാണിജ്യ വിമാനങ്ങള്‍, പ്രതിരോധം, ബഹിരാകാശ വാഹനങ്ങള്‍, സുരക്ഷ എന്നീ മേഖലകളിലെല്ലാം ലോകരാഷ്ട്രങ്ങളുമായി ബോയിംഗ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ ബോയിംഗ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഡെലിവറി ചെയ്യാനും ആവശ്യമായ സാമ്പത്തിക സഹായം ബി സി സി ഉറപ്പാക്കുന്നു.

ബോയിങ്ങിന്റെ സാമ്പത്തിക ശക്തിയും ആഗോള വ്യാപനവും ഉപഭോക്താക്കളെയും ഉപകരണങ്ങളെയും കുറിച്ചുള്ള കൃത്യമായ അറിവ്, പരിചയസമ്പന്നരായ സാമ്പത്തിക പ്രൊഫഷണലുകളുടെ വൈദഗ്ദ്ധ്യം എന്നിവ സമന്വയിപ്പിച്ചുകൊണ്ടാണ് ബി സി സി സേവനങ്ങള്‍ നല്‍കുന്നത്.