4 Nov 2023 10:31 AM GMT
Summary
- വർദ്ധിച്ചുവരുന്ന വരുമാനം ഇന്ത്യയിലെ ആഡംബര കാർ വിൽപ്പനയിലെ കുതിപ്പിന് ആക്കം കൂട്ടുന്നു
- ശരശേരി 38 വയസിനു താഴെയുള്ളവരാണ് ബെൻസിന്റെ കണക്കിലുള്ളത്.
പുതിയ പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ ആഡംബര കാർ വാങ്ങുന്നവർ 40 വയസ്സിന് താഴെയുള്ളവരാണെന്നാണ് കണ്ടെത്തൽ. ഔഡിയുടെ കണക്ക് പ്രകാരം വിൽക്കുന്ന അഞ്ചു ആഡംബര കാറുകളിൽ രണ്ടെണ്ണം വാങ്ങുന്നത് നാൽപ്പതിൽ താഴെ വയസുള്ളവരാണ്. ജർമൻ കാർ നിർമാതാക്കളായ ബിഎംഡബ്ല്യു പുറത്തുവിട്ട കണക്കനുസരിച്ച് വിൽക്കപ്പെടുന്ന ആഡംബര കാറുകളിൽ ഭൂരിഭാഗവും വാങ്ങുന്നത് 35-40 വയസിനിടയിലുള്ളവരാണ്. ശരശേരി 38 വയസിനു താഴെയുള്ളവരാണ് ബെൻസിന്റെ കണക്കിലുള്ളത്.
കോവിഡിന് ശേഷ൦ ആഡംബര ആറുകളുടെ വാങ്ങൽ വര്ധിച്ചിട്ടുണ്ടന്നു രാജ്യത്തെ പ്രധാന വാഹന നിർമ്മാണ കമ്പനിയിലെ എക്സിക്യൂട്ടീവ് പറഞ്ഞു. ഇപ്പോൾ യുവാക്കളുടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ഒറ്റ ജീവിതമേ ഒള്ളു (യു ഒൺലി ലീവ് വൺസ്) എന്നതാണ്. അത് കൊണ്ടുതന്നെ ഇപ്പോഴത്തെ തലമുറ ആഡംബര വസ്തുക്കൾ തേടി പോകുന്നു. ആഡംബര കാറുകളിലുള്ള അവരുടെ പ്രിയ൦ വർധിക്കാൻ ഇത് കാരണമാകുന്നു .
ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് ലാൻഡ്‌സ്‌കേപ്പ് ഇതിനൊരു കാരണം കൂടിയാണ്. ഡോക്ടർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, സ്റ്റാർട്ടപ്പ് സംരംഭകർ തുടങ്ങിയ മേഖലകളിലേക്ക് യുവാക്കളുടെ നീക്കവും ഒരു കാരണമാണ്. പരമ്പരാഗത കാറുകളിൽ നിന്ന് ആഡംബര കാറുകളിലേക്ക് ഇത്തരം പ്രൊഫഷണൽ ജോലിയുള്ള യുവാക്കൾ മാറി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്ഷങ്ങളാലിലായ ബെൻസ്, ഓഡി, ബിഎംഡബ്ല്യു, ലെക്സസ് എന്നി കമ്പനികളിൽ ഈ നീക്കം വലിയ സ്വാധീനമാണ് ചിലത്തിയത്.
ബിഎംഡബ്ല്യു ഇന്ത്യ വിൽക്കുന്ന എല്ലാ ആഡംബര വാഹനങ്ങളിൽ മൂന്നിലൊന്ന് ഒരു കോർപ്പറേറ്റ് പ്രൊഫഷണലിന്റേതാണ് (ഇതിൽ ശമ്പളമുള്ള ജീവനക്കാർ, പ്രൊഫഷണലുകൾ, സ്റ്റാർട്ടപ്പ് സംരംഭകർ എന്നിവരും ഉൾപ്പെടുന്നു). കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇത് ഒറ്റ അക്കമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഉപഭോക്തൃ പ്രൊഫൈലിൽ കാര്യമായ മാറ്റം വന്നതായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവ പറഞ്ഞു. "വിൽപ്പനയിൽ കോർപ്പറേറ്റുകളുടെ വിഹിതം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിലും, സ്റ്റാർട്ടപ്പുകൾ പോലുള്ള കുറച്ച് മേഖലകൾ ആധിപത്യം പുലർത്തുന്നു."
വർദ്ധിച്ചുവരുന്ന വരുമാനം ഇന്ത്യയിലെ ആഡംബര കാർ വിൽപ്പനയിലെ കുതിപ്പിന് ആക്കം കൂട്ടുന്നു. നടപ്പ് വർഷം വിൽപ്പനയിൽ അഞ്ചിലൊന്ന് വർധിച്ച് റെക്കോർഡ് 45,000 യൂണിറ്റുകൾ എത്തുമെന്നാണ് മാർക്കറ്റ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.