image

14 Dec 2023 10:24 AM GMT

Automobile

നിരത്തുകളെ തീ പിടിപ്പിക്കാന്‍ 15-ന് എത്തുന്നു യമഹ R3, MT-03

MyFin Desk

yamaha r3 and mt-03 arrive tomorrow to set the streets on fire
X

Summary

  • R3 മുന്‍പ് വിപണിയിലുണ്ടായിരുന്നു.എമിഷന്‍ മാനദണ്ഡങ്ങള്‍ കാരണം 2020-ല്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു
  • MT-03 ആദ്യമായാണ് വിപണിയിലെത്തുന്നത്
  • സമീപകാലത്ത് വിപണിയില്‍ പ്രീമിയം ബൈക്കുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്


യമഹ ബൈക്കുകള്‍ എന്നും യുവാക്കളെ ഹരം കൊള്ളിച്ചിട്ടുണ്ട്. സ്റ്റൈലിഷ് എന്നു മാത്രമല്ല, പവറിലും കേമനാണ് യമഹ.

അതു കൊണ്ടാണല്ലോ സൂപ്പര്‍ ബൈക്കുകള്‍ അരങ്ങു വാഴുന്ന ഈ കാലഘട്ടത്തിലും യമഹയുടെ ആര്‍എക്‌സ് 100 എന്ന മോഡലിന് ഇന്നും ആരാധകരുള്ളത്.

സമീപകാലത്ത് വിപണിയില്‍ പ്രീമിയം ബൈക്കുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ വസ്തുത മനസിലാക്കി കൊണ്ട് യമഹ R3, MT-03 എന്നീ

രണ്ട് പ്രീമിയം മോട്ടോര്‍ സൈക്കിളുകളെ ഡിസംബര്‍ 15ന് അവതരിപ്പിക്കുകയാണ്.

R3 മുന്‍പ് വിപണിയിലുണ്ടായിരുന്നു. എന്നാല്‍ എമിഷന്‍ മാനദണ്ഡങ്ങള്‍ കാരണം 2020-ല്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഈ മോഡലാണ് ഇപ്പോള്‍ പുനരവതരിക്കുന്നത്.

എന്നാല്‍ MT-03 ആദ്യമായാണ് വിപണിയിലെത്തുന്നത്.

രണ്ട് ബൈക്കുകളും എല്‍ഇഡി ലൈറ്റിംഗുകള്‍ ഉള്ളവയാണ്. റൈഡര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്ന എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സജ്ജീകരിച്ചിട്ടുണ്ട്.

യമഹ R3 യുടെ എക്‌സ് ഷോറൂം വില ഏകദേശം 4 ലക്ഷം രൂപയായിരിക്കും. MT-03 എക്‌സ് ഷോറൂം വില 3.80 ലക്ഷം രൂപയുമാണ്.