21 Feb 2024 10:01 AM GMT
Summary
- ഓട്ടോമൊബൈല്‍ പബ്ലിക്കേഷനായ സ്റ്റൈല്‍ റഗിലാണ് യമഹ RX100 ന്റെ തിരിച്ചുവരവ് റിപ്പോര്‍ട്ട് ചെയ്തത്
- 100 സിസിക്ക് പകരം 225.9 സിസി എന്‍ജിനായിരിക്കും പുതിയ പതിപ്പിന് കരുത്തുപകരുക
- രാജ്യത്തെ യമഹയുടെ ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്
ബൈക്കിംഗ് മികവിന്റെ പര്യായമായിരുന്നു യമഹ ആര്‍എക്‌സ് 100 ഒരുകാലത്ത്. യുവാക്കളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന യമഹ ആര്‍എക്‌സ് 100 ഇന്ത്യന്‍ നിരത്തുകളിലേക്ക് വീണ്ടുമെത്തുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഇതാകട്ടെ, രാജ്യത്തെ യമഹയുടെ ആരാധകരെ ആവേശഭരിതരുമാക്കിയിട്ടുണ്ട്.
പഴയ ക്ലാസിക് ശൈലി നിലനിര്‍ത്തിയും എന്നാല്‍ പുതിയ ജനറേഷന്റെ ഇഷ്ടങ്ങള്‍ പരിഗണിച്ചുമായിരിക്കും യമഹ ആര്‍എക്‌സ് 100-ന്റെ നവീകരിച്ച പതിപ്പെത്തുക.
100 സിസിക്ക് പകരം 225.9 സിസി എന്‍ജിനായിരിക്കും പുതിയ പതിപ്പിന് കരുത്തുപകരുക. ഇത് 20.1 ബിഎച്ച്പി കരുത്തില്‍ 19.93 എന്‍എം ടോര്‍ക്ക് വരെ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും.
98.2 സിസി ടു സ്‌ട്രോക്കില്‍ നിന്നായിരുന്നു പഴയ യമഹ ആര്‍എക്‌സ് 100 പവര്‍ ഉല്‍പാദിപ്പിച്ചിരുന്നത്.
ബിഎസ്-6 ഫേസ് 2 മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും പുതിയ പതിപ്പെത്തുക. 1.25 ലക്ഷം മുതല്‍ 1.50 ലക്ഷം രൂപ വരെയായിരിക്കും എക്‌സ് ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ട്.