image

17 April 2024 4:28 PM IST

Automobile

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളില്‍ വാര്‍ഡ് വിസാര്‍ഡിന് നേട്ടം

MyFin Desk

ward wizard advanced in sales
X

Summary

  • വഡോദരയാണ് കമ്പനിയുടെ ആസ്ഥാനം
  • 1.5 ശതമാനം വളര്‍ച്ചായണ് കഴിഞ്ഞ മാര്‍ച്ചില്‍ നിന്നും സ്വന്തമാക്കിയത്.
  • കൂടുതല്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ കമ്പനിയുടെ ലക്ഷ്യം


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസത്തില്‍ 3,801 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചതായി വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 1.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വഡോദര ആസ്ഥാനമായുള്ള കമ്പനി 2023 മാര്‍ച്ചില്‍ 3,744 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് വിപണിയിലെത്തിച്ചത്.

2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഉള്‍പ്പെടെ 26,996 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

''ഈ മുന്നേറ്റം വര്‍ധിപ്പിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. അടുത്ത തലമുറ സാങ്കേതികവിദ്യകളിലെ മികച്ച ഗവേഷണ-വികസന നിക്ഷേപങ്ങള്‍, കൂടുതല്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയ്ക്ക് മുന്നേറ്റം നല്‍കുകയും വിപണിയില്‍ ഞങ്ങളുടെ നേതൃത്വത്തെ ഉറപ്പിക്കുകയും ചെയ്യുന്നതിലൂടെ പുതിയ സാമ്പത്തിക വര്‍ഷത്തിലും പുതുമ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു,'' വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി സിഎംഡി യതിന്‍ ഗുപ്‌തെ പറഞ്ഞു.