9 Jan 2024 5:24 AM GMT
Summary
- പ്ലാന്റിനായി 200 മില്യണ്‍ ഡോളറിന്റെ പ്രാരംഭ നിക്ഷേപം നടത്തും
- പ്രതിവര്‍ഷം 150,000 വാഹനങ്ങളുടെ നിര്‍മ്മാണശേഷിയുള്ള പ്ലാന്റാണ് ഉദ്ദേശിക്കുന്നത്
- ഗുണനിലവാരത്തോടെ താങ്ങാനാവാവുന്ന വിലയില്‍ ഇവി ലഭ്യമാക്കാനാണ് ശ്രമം
വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് 2026ഓടെ ഇന്ത്യയില്‍ ഇവി ഉല്‍പ്പാദനം ആരംഭിക്കും. കമ്പനിയുടെ പ്ലാന്റ് തമിഴ്‌നാട്ടിലാകും സ്ഥാപിക്കുക.
സംസ്ഥാനത്ത് ഒരു സംയോജിത ഇലക്ട്രിക്കല്‍ വാഹന പ്ലാന്റ് സ്ഥാപിക്കുന്നതിന് തമിഴ്നാട് സര്‍ക്കാരുമായി ഒരു ധാരണാപത്രം ഒപ്പുവെച്ചു. പ്രതിവര്‍ഷം 50,000 വാഹനങ്ങളുടെ കപ്പാസിറ്റിയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ കംപ്ലീറ്റ് നോക്ഡ് ഡൗണ്‍ (സികെഡി) അസംബ്ലിക്കായി തമിഴ്നാട്ടില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാന്‍ 200 മില്യണ്‍ ഡോളറിന്റെ പ്രാരംഭ നിക്ഷേപം നടത്തുമെന്ന് യുഎസിലെ ഒരു എസ്ഇസി ഫയലിംഗില്‍ വിന്‍ഫാസ്റ്റ് അറിയിച്ചു.
ഇന്ത്യയിലെ വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍, താരിഫുകളില്‍ നിന്നും നികുതികളില്‍ നിന്നും ഇളവ്, അസംസ്‌കൃത വസ്തുക്കള്‍ ആകര്‍ഷകമായ നിരക്കില്‍ ആക്സസ് ചെയ്യുക എന്നിവയും കമ്പനി പ്രതീക്ഷിക്കുന്നു.
ബാറ്ററി പ്ലാന്റ് ഉള്‍പ്പെടെ പ്രതിവര്‍ഷം 150,000 വാഹനങ്ങളുടെ ശേഷിയുള്ള ഒരു സംയോജിത ഇവി പ്ലാന്റില്‍ രാജ്യത്ത് മൊത്തം 2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുക എന്നതാണ് കമ്പനിയുടെ ദീര്‍ഘകാല ലക്ഷ്യം.
ഉറപ്പുനല്‍കുന്ന ഗുണനിലവാരത്തോടെ താങ്ങാനാവുന്ന വിലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ ഇന്ത്യന്‍ വിപണി വിന്‍ഫാസ്റ്റിന് ആകര്‍ഷകമാകും.
ഇതിനകം പ്രദര്‍ശിപ്പിച്ച 3.1 മീറ്റര്‍ നീളമുള്ള മിനി ഇലക്ട്രിക് കോംപാക്റ്റ് കാറായ വിഎഫ് 3 ഇതിനുള്ള ഉത്തരമായിരിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഈ മോഡലിന്് 15,000 ഡോളറിനും 20,000 ഡോളറിനും ഇടയില്‍ വിലയുണ്ടാകും. 2024ലെ മൂന്നാം പാദത്തില്‍ ഈ മോഡല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
കടുത്ത മത്സരം
അതേസമയം, വിയറ്റ്‌നാമിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ വിന്‍ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിന്‍ഫാസ്റ്റ്, ആഗോളതലത്തില്‍ ഒരു പ്രധാന കമ്പനിയാകാനുള്ള ശര്മത്തില്‍ വെല്ലുവിളികള്‍ നേരിടുന്നുമുണ്ട്.
2023ല്‍ 50,000 ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും അത് കൈവരിക്കാനായില്ല. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ആദ്യ മൂന്ന് പാദങ്ങളില്‍ 21,342 വാഹനങ്ങള്‍ മാത്രമാണ് വിന്‍ഫാസ്റ്റ് വിറ്റഴിച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം വിയറ്റ്‌നാമിലെ ആഭ്യന്തര ബ്രാന്‍ഡുകളുടെ മൊത്തം കാര്‍ വില്‍പ്പന 360,000 വാഹനങ്ങളാണ്. വര്‍ഷം തോറും വിപണിയില്‍ 29 ശതമാനം ഇടിവുണ്ടായി.
2022-ല്‍, വിയറ്റ്‌നാം ഇവി വിപണി ഏതാനും ആയിരങ്ങളില്‍ ആയിരുന്നപ്പോള്‍, വിന്‍ഫാസ്റ്റ് വിപണി വിഹിതത്തിന്റെ 50 ശതമാനം പിടിച്ചെടുത്തു. ബാക്കിയുള്ളവ ചൈനീസ് കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നാണ് വരുന്നത്. അവയില്‍ പലതും അതിന്റെ പകുതി വിലയുള്ള ഉല്‍പ്പന്നങ്ങളാണ്.
വിന്‍ഫാസ്റ്റിന്റെ ആദ്യത്തെ വലിയ ശ്രമം നടക്കുന്നത് യുഎസിലാണ്. അവിടെ കടക്കാനുള്ള ശ്രമത്തില്‍ അത് ശക്തമായ വെല്ലുവിളികള്‍ നേരിടുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒരു സ്പെഷ്യല്‍ പര്‍പ്പസ് അക്വിസിഷന്‍ കമ്പനി വഴി കമ്പനി ലിസ്റ്റ് ചെയ്ത് 82 ബില്യണ്‍ ഡോളര്‍ വിപണി മൂലധനം നേടിയെങ്കിലും പിന്നീട് ഇടിഞ്ഞു.
നോര്‍ത്ത് കരോലിനയില്‍ 150,000 വാഹനങ്ങളുടെ ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കാന്‍ 4 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി കമ്പനി യുഎസ് വിപണിയിലേക്ക് കുതിച്ചു. എന്നാല്‍ പ്രവര്‍ത്തന തീയതി ഒരു വര്‍ഷം കൂടി 2025 വരെ നീട്ടിയിട്ടുണ്ട്. അതിനാല്‍ വിയറ്റ്‌നാമില്‍ നിന്ന് ഇവി ഇറക്കുമതി ചെയ്യുകയല്ലാതെ വിന്‍ഫാസ്റ്റിന് മറ്റ് മാര്‍ഗമില്ല. അതിനാല്‍ ഇവികള്‍ക്ക് യുഎസില്‍ ആകര്‍ഷകമായ സബ്സിഡികള്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ല.
കഴിഞ്ഞ വര്‍ഷം യുഎസിലേക്ക് അയച്ച ഇലക്ട്രിക് കാറുകളുടെ ആദ്യ ബാച്ച് സോഫ്റ്റ്വെയര്‍ പ്രശ്നങ്ങള്‍ കാരണം തിരിച്ചുവിളിക്കേണ്ടി വന്നു എന്നതാണ് ഏറ്റവും പ്രതിസന്ധിയുണ്ടാക്കിയ കാര്യം.
കമ്പനിക്ക് നഷ്ടം സംഭവിക്കുന്നത് ഈ ബിസിനസ്സില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. അവരുടെ നഷ്ടം 623 മില്യണ്‍ ഡോളറായിരുന്നു. വരുമാനത്തിന്റെ ഇരട്ടി നഷ്ടവുമായാണ് കമ്പനി അവിയെ തുടരുന്നത്.