image

9 Nov 2022 10:15 AM GMT

Automobile

കളം പിടിക്കാന്‍ മിറ്റിയോര്‍ 650: റോയല്‍ എന്‍ഫീല്‍ഡിന്റെ 'തുറുപ്പ് ഗുലാന്‍'

MyFin Desk

royal enfield meteor 650
X

royal enfield meteor 650

Summary

ഒരു കംപ്ലീറ്റ് ക്രൂസര്‍ ബൈക്കാണിതെന്ന് സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ ചിത്രങ്ങള്‍ സഹിതം പോസ്റ്റും വന്നു കഴിഞ്ഞു. മിലാന്‍ ഓട്ടോഷോയില്‍ കഴിഞ്ഞ ദിവസം വാഹനം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ഇതിന്റെ വിലയെന്താകും എന്ന ആകാംഷയിലാണ് വാഹനലോകം.


മള്‍ട്ടി നാഷണല്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവുമധികം ജനശ്രദ്ധയാകര്‍ഷിച്ച മോഡലാണ് മിറ്റിയോര്‍ 350. പുത്തന്‍ ക്‌ളാസിക്ക് 350 ഇറങ്ങിയിട്ടും മിറ്റിയോറിന് മികച്ച വില്‍പനയാണ് ലഭിച്ചിരുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുത്തന്‍ മോഡലിറങ്ങി മാസങ്ങള്‍ക്കകം തന്നെ മിറ്റിയോര്‍ 650 ഇറക്കി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. ഹാര്‍ലി ഡേവിഡ്‌സണ്‍ മോഡലുകളോട് രൂപ സാദൃശ്യമുള്ള മിറ്റിയോറിന്റെ 650 മോഡല്‍ ലോങ് ട്രിപ് ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ ഒന്നാണെന്ന് വാഹനപ്രേമികള്‍ പറയുന്നു.

ഒരു കംപ്ലീറ്റ് ക്രൂസര്‍ ബൈക്കാണിതെന്ന് സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ ചിത്രങ്ങള്‍ സഹിതം പോസ്റ്റും വന്നു കഴിഞ്ഞു. മിലാന്‍ ഓട്ടോഷോയില്‍ കഴിഞ്ഞ ദിവസം വാഹനം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ഇതിന്റെ വിലയെന്താകും എന്ന ആകാംഷയിലാണ് വാഹനലോകം. കുറഞ്ഞ വേരിയന്റിന് 3.5 ലക്ഷമാകും പ്രാരംഭവിലയെന്ന് ചില ഓട്ടോമൊബൈല്‍ സൈറ്റുകള്‍ സൂചന നല്‍കിയിരുന്നു. ട്രിപ്പര്‍ നാവിഗേഷന്‍ ഡിസ്‌പ്ലെയോടു കൂടിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് മിറ്റിയോര്‍ 650ല്‍ ഉള്ളത്.


19 ഇഞ്ച് മുന്‍ വീലുകളും 16 ഇഞ്ച് പിന്‍ വീലുകളും ഉള്ള വാഹനത്തിന് മസ്‌കുലര്‍ ലുക്കുണ്ട്. ആദ്യമായിട്ടാണ് റോയല്‍ എന്‍ഫീല്‍ഡ് യുഎസ്ഡി സസ്‌പെന്‍ഷന്‍ ഉപയോഗിക്കുന്നത്. കൂടാതെ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യത്തെ ഫുള്‍ എല്‍ഇഡി ഹെഡ്ലാംപും സൂപ്പര്‍ മീറ്റിയോര്‍ 650 ലൂടെ എത്തി. ഇന്റര്‍സെപ്റ്റര്‍, കഫേറേസര്‍ തുടങ്ങിയ മോഡലുകളിലെ 650 എഞ്ചിന്‍ തന്നെയാണ് മിറ്റിയോര്‍ 650യിലും സജ്ജീകരിച്ചിരിക്കുന്നത്.

ഫ്രണ്ട് വീലില്‍ 320 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 300 എംഎം ഡിസ്‌ക് ബ്രേക്കുമാണ് ഉപയോഗിക്കുന്നത്. ഡ്യൂവല്‍ ചാനല്‍ എബിഎസാണ് ഉപയോഗിക്കുന്നത്. 15.7 ലീറ്റര്‍ ഫ്യൂവല്‍ ടാങ്കിന് ടിയര്‍ഡ്രോപിന്റെ ആകൃതിയാണ്. റൗണ്ട് ഷെയ്പ്പിലുള്ള ലളിതമായ ടെയില്‍ ലാംപാണ് പിന്നില്‍. ഇന്‍ഡിക്കേറ്ററുകള്‍ നമ്പര്‍ പ്ലേറ്റിന് അടുത്താണ് സജ്ജീകരിച്ചിരിക്കുന്നത്. 43 എംഎം അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കാണ് (യുഎസ്ഡി) വാഹനത്തിന്റെ മുന്‍ഭാഗത്തുള്ളത്. 47 എച്ച്പി കരുത്തും 52 എന്‍എം ടോര്‍ക്കുമുണ്ട് വാഹനം വിപണിയില്‍ അടുത്ത വര്‍ഷം മുതല്‍ വില്‍പനയ്ക്ക് എത്തുമെന്നാണ് സൂചന. ബുള്ളറ്റിന്റെ ഇതുവരെ ഇറങ്ങിയ മോഡലുകളില്‍ അല്‍പം ആഡംബരം തുളുമ്പി നില്‍ക്കുന്ന ഡിസൈനാണ് മിറ്റിയോറിന്റേത്.