2 Oct 2023 1:33 PM GMT
Summary
- ത്രീവീലര്‍ വില്‍പ്പന 10 ശതമാനം കുറഞ്ഞ് 15598 യൂണിറ്റിലെത്തി.
- ലോകത്തെ ഏറ്റവും വിലയ ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ് സെപ്റ്റംബറില്‍ 536499 വാഹനങ്ങള്‍ വിറ്റു.
ടി വിഎസ് മോട്ടോര്‍ കമ്പനിയുടെ വാഹന വില്‍പ്പന സെപ്റ്റംബറില്‍ 6 ശതമാനം വളര്‍ച്ചയോടെ 402553 യൂണിറ്റിലെത്തി. മുന്‍വര്‍ഷം സെപ്റ്റംബറിലിത് 379011 യൂണിറ്റായിരുന്നു. കമ്പനിയുടെ ഇരുചക്രവാഹന വില്‍പ്പന 7 ശതമാനം വളര്‍ച്ചയോടെ 361729 യൂണിറ്റായി. ഇതില്‍ 186438 മോട്ടോര്‍ സൈക്കിളുകളാണ്. മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 10 ശതമാനം വര്‍ധിച്ചപ്പോള്‍ സ്‌കൂട്ടര്‍ വില്‍പ്പന 8 ശതമാനം വളര്‍ച്ചയോടെ 155526 യൂണിറ്റിലെത്തി. കമ്പനി സെപ്റ്റംബറില്‍ 20356 ടിവിഎസ് ഐ ക്യൂബ് ഇലക്ട്രിക്ക് വാഹനങ്ങള്‍ വിറ്റു.
ത്രീവീലര്‍ വില്‍പ്പന 10 ശതമാനം കുറഞ്ഞ് 15598 യൂണിറ്റിലെത്തി. മുന്‍വര്‍ഷം സെപ്റ്റംബറിലിത് 17282 യൂണിറ്റായിുരന്നു.കമ്പനിയുടെ സെപ്റ്റംബറിലെ കയറ്റുമതി എട്ടു ശതമാനം വര്‍ധനയോടെ 100194 യൂണിറ്റായി. മുന്‍വര്‍ഷമിത് 92975 യൂണിറ്റായിരുന്നു.
റോയല്‍ എന്‍ഫീല്‍ഡ്: റോയല്‍ എന്‍ഫീല്‍ഡിന്റെ സെപ്റ്റംബറിലെ വില്‍പ്പന നാലു ശതമാനം കുറഞ്ഞ് 78850 യൂണിറ്റായി. 2022 സെപ്റ്റംബറിലെ വില്‍പ്പന 82097 യൂണിറ്റായിരുന്നു. കയറ്റുമതിയില്‍ 49 ശതമാനം ഇടിവാണുണ്ടായത്. കയറ്റുമതി മുന്‍വര്‍ഷത്തെ 8451 യൂണിറ്റില്‍നിന്ന് 4319 ആയി.
ഹീറോ മോട്ടോ കോര്‍പ്: ലോകത്തെ ഏറ്റവും വിലയ ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് സെപ്റ്റംബറില്‍ 536499 വാഹനങ്ങള്‍ വിറ്റു. 2022 സെപ്റ്റംബറിലെ 519980 യൂണിറ്റിനേക്കാള്‍ മൂന്നു ശതമാനം കൂടുതലാണിത്. ഈ കാലവയളവില്‍ കമ്പനി 42229 സ്‌കൂട്ടറുകളും വിറ്റു. മുന്‍വര്‍ഷമിത് 39743 യൂണിറ്റായിരുന്നു.
ഓഗസ്റ്റില്‍ കമ്പനി കരിസ്മ എക്‌സ് എംആര്‍ എന്ന പേരില്‍ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
സുസുക്കി മോട്ടോര്‍സൈക്കിള്‍: സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ സെപ്റ്റംബറില്‍ 97936 യൂണിറ്റ് വിറ്റഴിച്ചു. മുന്‍വര്‍ഷം സെപ്റ്റംബറിലേതിനേക്കാള്‍ 13 ശതമാനം കൂടുതലാണിത്.ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന 16 ശതമാനം വര്‍ധിച്ച് 83798 യൂണിറ്റിലെത്തി. കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കൂടി 14138 യൂണിറ്റിലെത്തി.