image

18 Aug 2024 6:18 AM GMT

Automobile

ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ നേട്ടം ലക്ഷ്യമിട്ട് ടിവിഎസ്

MyFin Desk

tvs can excel in all markets
X

Summary

  • നഗരവിപണികളേക്കാള്‍ ഗ്രാമപ്രദേശങ്ങള്‍ അല്‍പ്പം മികവു പുലര്‍ത്തുന്നതായി ടിവിഎസ്
  • മെച്ചപ്പെട്ട റോഡ് ഇന്‍ഫ്രാസ്ട്രക്ചറും സാമ്പത്തിക അന്തരീക്ഷവും ഇരുചക്രവാഹന വിപണിയെ സഹായിക്കുന്നു
  • ചെങ്കടല്‍ പ്രശ്‌നം കയറ്റുമതിക്ക് വെല്ലുവിളി


ഈ സാമ്പത്തിക വര്‍ഷം ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലെ വിപണികളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി. ആഭ്യന്തര വിപണിയിലെ ഗ്രാമീണ മേഖലയില്‍ മണ്‍സൂണിനൊപ്പം വളര്‍ച്ചാവേഗതയും ഉയരുമെന്ന് കമ്പനി സിഇഒ കെ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അന്താരാഷ്ട്ര വിപണികളില്‍, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തനം വിപുലീകരിക്കുമ്പോള്‍ ആഫ്രിക്ക പോലുള്ള പ്രധാന വിപണികളില്‍ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണ സമ്പദ്വ്യവസ്ഥ എന്നിവയോടുള്ള ഉയര്‍ന്ന പ്രതിബദ്ധത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബജറ്റിലൂടെ വളര്‍ച്ചാ വേഗത നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നഗരവിപണികളേക്കാള്‍ ഗ്രാമപ്രദേശങ്ങള്‍ അല്‍പ്പം മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കമ്പനിയുടെ അഭിപ്രായം. മെച്ചപ്പെട്ട റോഡ് ഇന്‍ഫ്രാസ്ട്രക്ചറും സാമ്പത്തിക അന്തരീക്ഷവും ഇരുചക്രവാഹന മൊബിലിറ്റിയുടെ ആവശ്യകത വര്‍ധിപ്പിക്കുകയും ചെയ്യും.

മൊബിലിറ്റിയിലെ വെല്ലുവിളികളും അടിസ്ഥാന സൗകര്യവികസനത്തിലും റോഡ് വികസനത്തിലും സര്‍ക്കാരില്‍ നിന്നുള്ള നിക്ഷേപങ്ങളും കണക്കിലെടുത്ത് ഇരുചക്രവാഹന വിഭാഗത്തിന് ഇടത്തരം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ അവസരമാണ് മേഖലക്ക് ലഭിക്കുക.

ഈ വര്‍ഷം 1,000 കോടി രൂപ കാപെക്സ് വകയിരുത്തിയിട്ടുള്ള കമ്പനി, ഈ പാദത്തില്‍ ഇലക്ട്രിക്, ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍ വിഭാഗങ്ങളില്‍ ഓരോ ഉല്‍പ്പന്നം വീതം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വകയിരുത്തിയ മൂലധനത്തിന്റെ ഗണ്യമായ ഒരു ഭാഗം പുതിയ ഉല്‍പ്പന്നങ്ങളുടെ രൂപകല്പനക്കും വികസനത്തിനും വേണ്ടി ചെലവഴിക്കും.

അന്താരാഷ്ട്ര ബിസിനസ്സിനെക്കുറിച്ച് അഭിപ്രായപ്പെട്ട രാധാകൃഷ്ണന്‍, ചെങ്കടല്‍ പ്രശ്നം വിദേശ അയയ്ക്കലിനുള്ള മെച്ചപ്പെട്ട ട്രാന്‍സിറ്റ് കാലയളവുകളുടെ കാര്യത്തില്‍ വെല്ലുവിളികള്‍ക്ക് കാരണമായെന്ന് പറഞ്ഞു.

ഈ വെല്ലുവിളികള്‍ ലഘൂകരിക്കാന്‍ ടിവിഎസ് മതിയായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിലവിലെ പാദത്തില്‍ സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കറന്‍സി മൂല്യത്തകര്‍ച്ചയും നിരന്തരമായ പണപ്പെരുപ്പവും കാരണം ചില തിരഞ്ഞെടുത്ത ആഫ്രിക്കന്‍ വിപണികള്‍ ഇന്ന് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്നിരുന്നാലും, വിലയിരുത്തലിലെ അടിസ്ഥാന പ്രഭാവം കണക്കിലെടുക്കുമ്പോള്‍, ആഫ്രിക്കയില്‍ ബിസിനസ് ഇനിയും കുറയാനുള്ള സാധ്യതയില്ല.

മിഡില്‍ ഈസ്റ്റും ടിവിഎസിന് വലിയ അവസരമാണെന്നും കമ്പനി ഈ മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.